ഇന്ത്യന്‍ കോഴിയിറച്ചിക്ക് ഏര്‍പ്പെടുത്തിയ നിരോധനം കുവൈത്ത് പിന്‍വലിച്ചു

ഇന്ത്യന്‍ കോഴിയിറച്ചിക്ക് ഏര്‍പ്പെടുത്തിയ നിരോധനം കുവൈത്ത് പിന്‍വലിച്ചു

കുവൈത്ത് സിറ്റി: ഇന്ത്യയില്‍ നിന്ന് കോഴിയറച്ചിയും മുട്ടയും ഇറക്കുമതി ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം കുവൈത്ത് പിന്‍വലിച്ചു. പക്ഷിപ്പനിയെ തുടര്‍ന്ന് ഇന്ത്യ, ഇറാന്‍ രാജ്യങ്ങളില്‍ നിന്ന് ഇത്തരം വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നത് കുവൈത്ത് നിരോധിച്ചിരുന്നു.

കോഴി, കാട, താറാവ് തുടങ്ങിയവയുടെ എല്ലാ തരത്തിലുമുള്ള മാംസം (ഫ്രഷ്, ചില്‍ഡ്, ഫ്രോസണ്‍) ഇറക്കുമതി ചെയ്യുന്നതിനായിരുന്നു നിരോധനം.

Share this story