സൗദിയില്‍ ആഭ്യന്തര വിമാന യാത്രക്ക് ഇനി ചെലവേറും; അധിക നിരക്ക് ഈടാക്കും

സൗദിയില്‍ ആഭ്യന്തര വിമാന യാത്രക്ക് ഇനി ചെലവേറും; അധിക നിരക്ക് ഈടാക്കും

ജിദ്ദ: അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതല്‍ ആഭ്യന്തര വിമാനങ്ങളില്‍ നിന്നും നികുതി ഈടാക്കാന്‍ സൗദി അറേബ്യന്‍ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ജി എ സി എ). എയര്‍പോര്‍ട്ട് ബില്‍ഡിംഗ് ചാര്‍ജ് എന്ന പേരിലാണ് ഇത് ഈടാക്കുക. യാത്രക്കാരുടെ ടിക്കറ്റ് നിരക്കിനൊപ്പം ഈ തുക വിമാന കമ്പനികള്‍ ഈടാക്കും.

ഒരു ദിശയിലേക്കുള്ള യാത്രക്ക് 21 റിയാലും ഇരുദിശയിലേക്കുമുള്ള യാത്രക്ക് 42 റിയാലും അധികം ഈടാക്കും. പ്രാദേശിക രാജ്യാന്തര ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലില്‍ നിന്ന് ആഭ്യന്തര വിമാനത്തിലാണ് യാത്രക്കാരന്‍ ബുക്ക് ചെയ്തതെങ്കില്‍ 87 റിയാല്‍ ഈടാക്കും. സൗദിയിലെ പ്രധാന നഗരങ്ങളായ ജിദ്ദയില്‍ നിന്നും റിയാദില്‍ നിന്നും വിവിധ ചെറുനഗരങ്ങളിലേക്ക് മലയാളികളടക്കമുള്ള പ്രവാസികള്‍ ആഭ്യന്തര വിമാനങ്ങളെയാണ് അവലംബിക്കാറ്. പുതിയ നിരക്ക് ഇവരെയും ബാധിക്കും.

Share this story