സൗദി ഇന്ധന സ്റ്റേഷനുകളില്‍ വില പ്രദര്‍ശിപ്പിക്കണം

സൗദി ഇന്ധന സ്റ്റേഷനുകളില്‍ വില പ്രദര്‍ശിപ്പിക്കണം

റിയാദ്: ഇന്ധന സ്‌റ്റേഷനുകളില്‍ വില ഇലക്ട്രോണിക് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കണമെന്ന് സൗദി മുനിസിപ്പല്‍ മന്ത്രാലയത്തിന്റെ ഉത്തരവ്. ആര്‍ ഒ എന്‍ 95, 91 പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ എന്നിവയുടെയെല്ലാം വില പ്രദര്‍ശിപ്പിക്കണം.

ഇ- സ്‌ക്രീനുകള്‍ സംവിധാനിച്ചെന്ന് ഉറപ്പുവരുത്താന്‍ മുനിസിപ്പാലിറ്റികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗ്യാസ് സ്റ്റേഷന്‍ ലൈസന്‍സിനുള്ള പ്രധാന വ്യവസ്ഥയാകുമിത്.

Share this story