സാധാരണക്കാരോടൊത്തു ഇടപഴകാനാണ് തനിക്കു താത്പര്യം: നടൻ സിദ്ധിഖ്

സാധാരണക്കാരോടൊത്തു ഇടപഴകാനാണ് തനിക്കു താത്പര്യം: നടൻ സിദ്ധിഖ്

സാധാരണക്കാരോടൊത്തു ഇടപഴകാനാണ് തനിക്കു താത്പര്യം: നടൻ സിദ്ധിഖ്

റിപ്പോർട്ട്: മുഹമ്മദ് ഖാദർ നവാസ്‌


ഷാർജ: സാധാരണക്കാരോടൊത്തു ഇടപഴകാനാണ് തനിക്കു താത്പര്യമെന്ന് നടൻ സിദ്ധിഖ്. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹം രചിച്ച അഭിനയമറിയാതെ എന്ന പുസ്തകത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ടാണ് ഇക്കുറി സിദ്ധിഖ് ഷാർജയിലെത്തിയത്.

ജീവിതത്തിൽ കണ്ടുമുട്ടിയ വ്യക്തികൾ, സംഭവങ്ങൾ, നേരിട്ട പ്രതിസന്ധികൾ എന്നിവയാണ് പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്നത്. അഭിനയിക്കാനറിയില്ലെന്നു സ്വയം തോന്നിയ നിമിഷങ്ങൾ ധാരാളമുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിനിമയിൽ പരാജയപ്പെട്ടിരുന്നെങ്കിൽ അവസരംതേടി തുടർന്നും നടക്കുമായിരുന്നു. താൻ ഒരു ബോൺ ആക്ടർ അല്ലെന്നും ഡെവലപ്പ്ഡ് ആക്ടർ ആണെന്നും മെത്തേഡ് ആക്ടർ ആയി മാറാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

സാധാരണക്കാരോടൊത്തു ഇടപഴകാനാണ് തനിക്കു താത്പര്യം: നടൻ സിദ്ധിഖ്

അഭിനയ കലയോടും അനുകരണ കലയോടും പിതാവിന് താത്പര്യമില്ലായിരുന്നുവെന്നും താൻ സ്ഥിര വരുമാനമുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആയി കാണാനായിരുന്നു പിതാവ് ആഗ്രഹിച്ചതെന്നും സിദ്ധീഖ് ഓർമിച്ചു. ടെലിവിഷൻ അവതാരകൻ എന്നനിലയിലുള്ള തന്റെ വിജയത്തിന് കാരണം താൻ നല്ലൊരു കേൾവിക്കാരൻ ആയതുകൊണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.

ചെറിയ ചോദ്യങ്ങൾ ചോദിച്ച് വലിയ മറുപടികൾ, ഉത്തരങ്ങൾ സൃഷ്ടിക്കുകയാണ് ഒരു നല്ല അവതാരകൻ ചെയ്യേണ്ടതെന്നാണ് തനിക്കു തോന്നുന്നതെന്നും അദ്ദേഹം അടിവരയിട്ടു. വിദേശങ്ങളിൽനിന്നും പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണം ബംഗാളികൾക്ക് കൈമാറുന്ന പ്രക്രിയയാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നതെന്നദ്ദേഹം നർമ്മത്തോടെ പറഞ്ഞു. റേഡിയോ അവതാരക തൻസി ഹാഷിർ മോഡറേറ്ററായിരുന്നു. അഭിനയമറിയാതെയുടെ ആദ്യപ്രതി കെ. ബി. മോഹൻകുമാറിൽ നിന്നും നവാസ് ഏറ്റുവാങ്ങി.

Share this story