യു എ ഇയിലും വരുന്നും ആദായ, കോര്‍പറേറ്റ് നികുതികള്‍

യു എ ഇയിലും വരുന്നും ആദായ, കോര്‍പറേറ്റ് നികുതികള്‍

അബൂദബി: ആദായ നികുതി മുതല്‍ ആഡംബര നികുതി വരെയുള്ള പ്രത്യക്ഷ- പരോക്ഷ നികുതികള്‍ യു എ ഇയില്‍ സമീപഭാവിയില്‍ തന്നെ ഏര്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ യു എ ഇയില്‍ മാത്രമല്ല, മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും കോര്‍പറേറ്റ് നികുതി അടക്കമുള്ളവ ഏര്‍പ്പെടുത്തും.

എണ്ണ വിലയിലെ അസ്ഥിരതയും ബദല്‍ വരുമാന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തേണ്ട അനിവാര്യതയുമാണ് പ്രത്യക്ഷ- പരോക്ഷ നികുതികള്‍ ഏര്‍പ്പെടുത്താന്‍ ഗള്‍ഫ് രാജ്യങ്ങളെ പ്രേരിപ്പിക്കുന്നത്.

മലയാളികളടക്കമുള്ള ചെറുകിട- ഇടത്തരം- വമ്പന്‍ വ്യവയാസികളെയടക്കം ഇത് ബാധിക്കും. നിലവില്‍ ഇന്ത്യയില്‍ നിന്ന് വ്യത്യസ്തമായി ഇത്തരം നികുതികളില്ലാത്തതാണ് വ്യവസായത്തിനും വ്യാപാരത്തിനും ഗള്‍ഫ് രാജ്യങ്ങളില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ വ്യവസായികളെയും വ്യാപാരികളെയും പ്രേരിപ്പിക്കുന്നത്.

Share this story