തൊഴില്‍ നിയമം ലംഘിച്ച നൂറിലേറെ പ്രവാസികള്‍ ഒമാനില്‍ പിടിയില്‍

തൊഴില്‍ നിയമം ലംഘിച്ച നൂറിലേറെ പ്രവാസികള്‍ ഒമാനില്‍ പിടിയില്‍

മസ്‌കത്ത്: ഒമാനിലെ മസ്‌കത്ത് ഗവര്‍ണറേറ്റില്‍ തൊഴില്‍, താമസ നിയമം ലംഘിച്ചതിന് നൂറിലേറെ പ്രവാസികളെ പിടികൂടി. റൂവി, മത്ര, ഹംരിയ്യ പ്രദേശങ്ങളിലാണ് പരിശോധന നടത്തിയത്.

റോയല്‍ ഒമാന്‍ പോലീസുമായി സഹകരിച്ച് മാന്‍പവര്‍ മന്ത്രാലയമാണ് പരിശോധന നടത്തിയത്. നിയമം ലംഘിച്ച 109 പേരെ അറസ്റ്റ് ചെയ്തു.

Share this story