ഒമാന് സമീപം ഭൂകമ്പം

ഒമാന് സമീപം ഭൂകമ്പം

മസ്‌കത്ത്: ഒമാനിലെ മുസന്ദം ഗവര്‍ണറേറ്റിന് 200 കിലോമീറ്റര്‍ അകലെ ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്തു. രാവിലെ 8.28ന് ദക്ഷിണ ഇറാനിലാണ് റിക്ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്.

സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്‌സിറ്റിയിലെ സീസ്‌മോളജിക്കല്‍ സെന്റര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

Share this story