ആ പരസ്യം വ്യാജമെന്ന് ഒമാന്‍ പോലീസ്

ആ പരസ്യം വ്യാജമെന്ന് ഒമാന്‍ പോലീസ്

മസ്‌കത്ത്: ഒമാനില്‍ ഇന്ത്യന്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ആവശ്യമുണ്ടെന്ന് കാണിച്ച് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പരസ്യം വ്യാജമാണെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.

ഇത്തരം പരസ്യം കണ്ട് അപേക്ഷ സമര്‍പ്പിക്കും മുമ്പ് അധികൃതരെ ബന്ധപ്പെടണമെന്നും അല്ലാത്ത പക്ഷം കബളിപ്പിക്കപ്പെടാന്‍ സാദ്ധ്യതയുണ്ടെന്നും ഒമാന്‍ പോലീസ് അറിയിച്ചു.

Share this story