ശൈഖ് ഖലീഫ വീണ്ടും യു എ ഇ പ്രസിഡന്റ്

ശൈഖ് ഖലീഫ വീണ്ടും യു എ ഇ പ്രസിഡന്റ്

അബുദബി: യു എ ഇ പ്രസിഡന്റായി ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാനെ സുപ്രീം കൗണ്‍സില്‍ വീണ്ടും തെരഞ്ഞെടുത്തു. ഇത് നാലാം തവണയാണ് അദ്ദേഹം പ്രസിഡന്റാകുന്നത്. അഞ്ച് വര്‍ഷമാണ് കാലാവധി.

ശൈഖ് ഖലീഫയുടെ നേതൃപാടവത്തില്‍ അതിയായ ആത്മവിശ്വാസമുണ്ടെന്ന് കൗണ്‍സില്‍ അറിയിച്ചു. 2004 നവംബര്‍ മൂന്നിനാണ് ശൈഖ് ഖലീഫ ആദ്യമായി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ഇത്.

Share this story