ദുബൈയിലെ ഈ റോഡുകള്‍ നാളെ അടച്ചിടും

ദുബൈയിലെ ഈ റോഡുകള്‍ നാളെ അടച്ചിടും

ദുബൈ: ദുബൈയില്‍ 30×30 ഓട്ടം നടക്കുന്നതിനാല്‍ നാളെ ചില റോഡുകള്‍ അടച്ചിടുമെന്ന് റോഡ്- ഗതാഗത അതോറിറ്റി അറിയിച്ചു. ശൈഖ് സായിദ് റോഡ് (വടക്ക് ദിശയിലേക്ക്), ഫിനാന്‍ഷ്യല്‍ സെന്റര്‍ സ്ട്രീറ്റ് (ഇരുദിശയിലും, താഴ്ഭാഗത്ത് മാത്രം), ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ബൗല്‍വാര്‍ഡ്, ഹാപ്പിനസ്സ് സ്ട്രീറ്റ് എന്നിവയാണ് അടച്ചിടുക.

രാവിലെ ആറ് മുതല്‍ എട്ട് വരെയാണ് ശൈഖ് സായിദ് റോഡും ഫിനാന്‍ഷ്യല്‍ സെന്റര്‍ സ്ട്രീറ്റും അടച്ചിടുക. ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ബൗല്‍വാര്‍ഡ് റോഡ് രാവിലെ ആറ് മുതല്‍ 7.45 വരെയും ഹാപ്പിനസ്സ് സ്ട്രീറ്റ് രാവിലെ ആറ് മുതല്‍ 8.30 വരെയുമാണ് അടച്ചിടുക.

Share this story