യുഎഇയിൽ വാട്‌സാപ്പ് കോളുകൾക്കുള്ള വിലക്ക് ഉടൻ നീക്കും

യുഎഇയിൽ വാട്‌സാപ്പ് കോളുകൾക്കുള്ള വിലക്ക് ഉടൻ നീക്കും

യുഎഇയിൽ വാട്‌സാപ്പ് കോളുകൾക്കുള്ള വിലക്ക് നീക്കാൻ നീക്കം. വാട്‌സാപ്പുമായി വിവിധ കാര്യങ്ങളിൽ ധാരണയിലെത്തിയിട്ടുണ്ടെന്നും വാട്‌സാപ്പ് വോയ്‌സ് കോളുകൾക്കുള്ള വിലക്ക് എടുത്തു കളയുമെന്നും നാഷണൽ സെക്യൂരിറ്റി അതോറിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് അൽ കുവൈത്തി അറിയിച്ചു

ഡൂ, ഇത്തിസലാത്ത് എന്നിവ മുഖേനയാണ് വോയ്‌സ് കോൾ ലൈസൻസ് ലഭിക്കുക. വാട്‌സാപ്പ് കൂടാതെ സ്‌കൈപ്പ്, ഫേസ് ടൈം തുടങ്ങിയവുടെ വോയ്‌സ്, വീഡിയോ കോളുകൾക്കും യുഎഇയിൽ വിലക്കുണ്ട്. പകരമായി യുഎഇയുടെ സ്വദേശ വോയ്‌സ് കോൾ ആപ്പുകളായ ബോടിം, സിമെ എച്ച് ഐ യു എന്നിവയാണ് പ്രചാരത്തിലുള്ളത്.

Share this story