ഹിന്ദി സിനിമാലോകത്തെ ‘ബാഡ് മാൻ’, ഗുൽഷൻ ഗ്രോവർ ഷാർജ അന്താരാഷ്ട്രപുസ്തകമേളയിൽ അതിഥിയായെത്തി

ഹിന്ദി സിനിമാലോകത്തെ ‘ബാഡ് മാൻ’, ഗുൽഷൻ ഗ്രോവർ ഷാർജ അന്താരാഷ്ട്രപുസ്തകമേളയിൽ അതിഥിയായെത്തി

ഹിന്ദി സിനിമാലോകത്തെ ‘ബാഡ് മാൻ’, ഗുൽഷൻ ഗ്രോവർ ഷാർജ അന്താരാഷ്ട്രപുസ്തകമേളയിൽ അതിഥിയായെത്തി

റിപ്പോർട്ട്: മുഹമ്മദ് ഖാദർ നവാസ്‌


ഹോളിവുഡിന്റെ പ്രിയതാരം സ്വന്തം ജീവിതത്തെയും ചലച്ചിത്രരംഗത്തെ അനുഭവങ്ങളെയും ഭാവിപരിപാടികളെയും കുറിച്ച് സദസ്സിന് മുൻപിൽ മനസ്സ് തുറന്നു.

സാമ്പത്തികപരാധീനത നിറഞ്ഞ കുടുംബത്തിൽ ജനിച്ച താൻ കഠിനാദ്ധ്വാനവും ആത്മവിശ്വാസവും കൊണ്ടാണ് ഹിന്ദിസിനിമാലോകത്ത് സ്വന്തം സ്ഥാനം ഉറപ്പിച്ചതെന്ന് ഗുൽഷൻ ഗ്രോവർ പറഞ്ഞു.

ഹിന്ദി സിനിമാലോകത്തെ ‘ബാഡ് മാൻ’, ഗുൽഷൻ ഗ്രോവർ ഷാർജ അന്താരാഷ്ട്രപുസ്തകമേളയിൽ അതിഥിയായെത്തി

ബോംബെയിലെ സിനിമാലോകത്തേക്ക് പോകുന്നുവെന്ന് പറഞ്ഞപ്പോൾ തന്റെ നിർധനകുടുംബാംഗങ്ങൾ കരുതിയത് താൻ ജോലിയെടുത്ത് കുടുംബത്തെ സഹായിക്കാനാണ് പുറപ്പെടുന്നതെന്നാണ്. അനിശ്ചിതാവസ്ഥ നിറഞ്ഞ സിനിമാലോകത്തേക്ക് നടനാകുക എന്ന ഭാഗ്യപരീക്ഷണത്തിനാണ് താൻ പോകുന്നതെന്ന് മനസ്സിലാക്കാനുള്ള കഴിവ് നിഷ്‌കളങ്കരായ മാതാപിതാക്കൾക്ക് ഉണ്ടായിരുന്നില്ല.

സിനിമയിൽ അവസരം ചോദിച്ച് ചെന്നപ്പോഴുണ്ടായ അനുഭവങ്ങൾ ഗുൽഷൻ ഗ്രോവർ ശ്രോതാക്കളോട് വിവരിച്ചു.

ഹിന്ദി സിനിമാലോകത്തെ ‘ബാഡ് മാൻ’, ഗുൽഷൻ ഗ്രോവർ ഷാർജ അന്താരാഷ്ട്രപുസ്തകമേളയിൽ അതിഥിയായെത്തി

ഉയരം കുറഞ്ഞ തനിക്ക് നായകവേഷം നൽകില്ലെന്ന് പറഞ്ഞവരോട് താൻ പ്രതിനായകവേഷം ചോദിച്ചു. പ്രതിനായകന് നായകനേക്കാൾ ഉയരം വേണമെന്നും ക്രൂരമുഖം ഉണ്ടായിരിക്കണമെന്നുമായിരുന്നു തനിക്ക് കിട്ടിയ മറുപടി. തന്റെ ഉയരം പ്രശ്‌നമാക്കേണ്ടയെന്നും സ്‌ക്രീനിൽ തന്റെ പ്രകടനം നോക്കി തന്നെ വിലയിരുത്താനും താൻ അവരോട് പറഞ്ഞു. പിന്നീടുണ്ടായതെല്ലാം ചരിത്രമാണെന്ന് പറഞ്ഞ ഗുൽഷൻ ഗ്രോവർ, തന്നേക്കാൾ ഉയരമുള്ളവരെയെല്ലാം പിന്നിലാക്കാനായി തനിക്ക് കഴിഞ്ഞത് തന്റെ കഠിനാദ്ധ്വാനം മൂലമാണെന്ന് സൂചിപ്പിച്ചു.

‘ബാഡ് മാൻ’ എന്ന തന്റെ ആത്മകഥയെ കുറിച്ചുള്ള ചോദ്യത്തിന്, നിത്യാഹാരത്തിന് പോലും ബുദ്ധിമുട്ടുള്ള വീട്ടിൽ ജനിച്ച സാധാരണക്കാരനായ ഒരു വ്യക്തി, സ്വന്തം കഠിനാദ്ധ്വാനവും ആത്മവിശ്വാസവും മൂലം ലക്ഷ്യത്തിലെത്തുന്ന കഥയാണ് ‘ബാഡ് മാനി’ലേതെന്ന് ഗുൽഷൻ ഗ്രോവർ പറഞ്ഞു. ആത്മകഥയെഴുതുമ്പോൾ സാമാന്യമായി പാലിക്കേണ്ട മര്യാദകൾ ‘ബാഡ് മാൻ’ എഴുതുമ്പോൾ താൻ പാലിച്ചിട്ടുണ്ട്. കഥകളല്ല, യഥാർത്ഥജീവിതത്തിൽ സംഭവിച്ച കാര്യങ്ങളാണ് ആത്മകഥയിൽ പറയേണ്ടത്. സന്തോഷകരവും ദുഃഖകരവുമായ സംഭവങ്ങളുടെ വിവരണങ്ങൾ ആത്മകഥയിലുണ്ടാകും. ജീവിതത്തിൽ കണ്ടുമുട്ടിയ എല്ലാ സ്ത്രീകളേയും ആദരവോടും ബഹുമാനത്തോടും കൂടിയാണ് താൻ ആത്മകഥയിൽ വർണ്ണിച്ചിട്ടുള്ളത്. വിഷമകരമായ അനുഭവങ്ങൾ നമുക്ക് സമ്മാനിച്ച്, ഒരിക്കൽ നമ്മുടെ മേൽ ആധിപത്യം പുലർത്തിയിരുന്ന വ്യക്തികളെ കുറിച്ച് ആത്മകഥയിൽ ഒരിക്കലും മോശമായി പരാമർശിക്കാൻ പാടില്ല. നമ്മുടെ പരാമർശങ്ങൾക്ക് മറുപടി തരാനുള്ള വ്യക്തിപ്രഭാവം പലപ്പോഴും അവർക്കുണ്ടാകില്ല. അത്തരക്കാരെ ഒരിക്കലും നമ്മുടെ ആത്മകഥയിലൂടെ നോവിക്കരുത്. ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം, നമ്മുടെ ആത്മകഥ മറ്റുള്ളവർക്ക് പ്രചോദനമാകണമെന്നതാണ്.

സിനിമയിൽ വില്ലന്മാരുടെ പ്രാധാന്യത്തെ കുറിച്ച് പരാമർശിക്കവെ, രാമനല്ല, രാവണനാണ്, ഒരു കഥയെന്ന നിലയിൽ രാമായണത്തെ കൂടുതൽ ത്രസിപ്പിക്കുന്നതാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

രാം ലഖൻ എന്ന സിനിമയിലെ അഭിനയത്തെ തുടർന്ന് പ്രശസ്തസംവിധായകൻ സുഭാഷ് ഘായിയാണ് തനിക്ക് ‘ബാഡ് മാൻ’ എന്ന പ്രശസ്തമായ വിളിപ്പേര് നൽകിയതെന്ന് ഗുൽഷൻ ഗ്രോവർ പറഞ്ഞു.

തന്റെ സമകാലീനരായ നിരവധി നടന്മാരിൽ നിന്ന് താൻ പ്രചോദനമുൾക്കൊണ്ടിട്ടുണ്ടെന്ന് പറഞ്ഞ ഗുൽഷൻ ഗ്രോവർ, മറ്റുള്ളവരിൽ നിന്ന് പ്രചോദനമുൾക്കൊള്ളുമ്പോൾത്തന്നെ, അവരെ ആരെയും അനുകരിക്കാതിരി ക്കാൻ ശ്രമിക്കണമെന്നും ആവശ്യപ്പെട്ടു.

ഹിന്ദി സിനിമാലോകത്തെ ‘ബാഡ് മാൻ’, ഗുൽഷൻ ഗ്രോവർ ഷാർജ അന്താരാഷ്ട്രപുസ്തകമേളയിൽ അതിഥിയായെത്തി

തന്റെ മൂന്ന് പുതിയ സിനിമകൾ ഉടൻ പുറത്തിറങ്ങുമെന്ന് പറഞ്ഞ ഗുൽഷൻ ഗ്രോവർ സമീപഭാവിയിൽത്തന്നെ തന്ന ഒരു സിനിമ സംവിധാനം ചെയ്യുമെന്നും സൂചിപ്പിച്ചു. ജീവിതത്തെ അതിന്റെ പൂർണ്ണമായ അർത്ഥത്തിൽ പകർത്തുന്ന ചിത്രമായിരിക്കും താൻ സംവിധാനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നമ്മൾ ജീവിതത്തിൽ കണ്ടുമുട്ടുന്ന വ്യക്തികൾ നമുക്ക് നല്ലതും മോശവുമായ അനുഭവങ്ങൾ സമ്മാനിക്കാറുണ്ട്. കയ്പേറിയ അനുഭവങ്ങൾ നമുക്ക് ലഭിക്കുന്നതിന് നാം തന്നെ കാരണക്കാരാകാറുണ്ട്. അത്തരം അനുഭവങ്ങൾ ഉണ്ടാകാതിരിക്കാൻ നാം സ്വയം ശ്രദ്ധിക്കുകയും നമ്മുടെ മനോഭാവങ്ങളിൽ മാറ്റം വരുത്തുകയും വേണം.

ഹോളിവുഡിലെ പ്രശസ്തരായ നടീനടന്മാർക്കൊപ്പം പ്രവർത്തിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന്, അവരാരും ഇന്ത്യൻ സിനിമയെ കുറിച്ച് അറിവുള്ളവരായിരുന്നില്ലെന്ന് ഗുൽഷൻ ഗ്രോവർ പറഞ്ഞു. ഹോളിവുഡിന്റെ കഥപറയൽ നമ്മുടേതിൽ നിന്ന് വ്യത്യസ്തമാണ്. നമ്മുടെ സിനിമകളിൽ അഞ്ച് നിമിഷങ്ങൾ കൂടുമ്പോൾ പാട്ടും നൃത്തവും കടന്നുവരും. ഇന്റർനെറ്റ് വരുന്നതിന് മുൻപ് ആർക്കും ആരെയും അറിയാത്ത അവസ്ഥയായിരുന്നു.

ഗതകാലസ്മരണകൾ അയവിറക്കി, സ്വന്തം സ്വീകരണമുറിയിൽ നിഷ്‌ക്രിയമായിരിക്കാൻ താൻ തയ്യാറല്ലെന്ന് ഗുൽഷൻ ഗ്രോവർ പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ട് തനിക്ക് നിരവധി പദ്ധതികളുണ്ട്. സിനിമയിൽ സജീവമായി നിൽക്കാൻ തക്കവണ്ണമുള്ള ശാരീരികക്ഷമത തനിക്കിപ്പോഴുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കായികമായ ചുറുചുറുക്ക് നിലനിൽക്കുമ്പോഴും, തന്റെ മുഖത്ത് കാലത്തിന്റേതായ മാറ്റങ്ങൾ വരുന്നുണ്ടെന്ന് സൂചിപ്പിച്ച ഗുൽഷൻ ഗ്രോവർ, വര്ഷങ്ങളായി ഒപ്പമുണ്ടായിരുന്ന തന്റെ മേക്കപ്പ് മാൻ, തന്നെ മുന്കാലങ്ങളിലേതുപോലെ അണിയിച്ചോരുക്കാൻ കഴിയാത്തതിൽ മനം നൊന്ത് പിരിഞ്ഞുപോയ കാര്യം ഓർമ്മിച്ചു.

ഹിന്ദി സിനിമാലോകത്തെ ‘ബാഡ് മാൻ’, ഗുൽഷൻ ഗ്രോവർ ഷാർജ അന്താരാഷ്ട്രപുസ്തകമേളയിൽ അതിഥിയായെത്തി

ഹോളിവുഡിലെ എം.ജി.എം.സ്റ്റുഡിയോയിലെ ഓപ്പറേഷൻസ് ഡയറക്ടറായി പ്രവർത്തിക്കുന്ന പുത്രൻ, സഞ്ജയ് ഗ്രോവറിനെ അദ്ദേഹം സദസ്സിന് പരിചയപ്പെടുത്തി. സഞ്ജയ് ഗ്രോവർ പുതിയ പ്രോജക്ടുകളിൽ തന്നെ സഹായിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മുപ്പത്തൊൻപത് വർഷത്തിനിടയിൽ നാനൂറിലേറെ സിനിമകളിൽ അഭിനയിച്ച ഗുൽഷൻ ഗ്രോവറിന്റെ ‘ബാഡ് മാൻ’ എന്ന ആത്മകഥയുടെ പ്രകാശനം പരിപാടിയുടെ ഭാഗമായി നടന്നു. ഗുൽഷൻ ഗ്രോവർ, സഞ്ജയ് ഗ്രോവർ, രവി ഡിസി എന്നിവർ ചേർന്ന് പുസ്തകം പ്രകാശനം ചെയ്തു. പരിപാടിയിൽ അർപ്പിത് മോഡറേറ്ററായിരുന്നു.

Share this story