ഇന്ന് രാത്രി ഖത്തറില്‍ ഇടിവെട്ടി മഴയും കാറ്റും

ഇന്ന് രാത്രി ഖത്തറില്‍ ഇടിവെട്ടി മഴയും കാറ്റും

ദോഹ: ഇന്ന് രാത്രി ഖത്തറില്‍ ഇടിവെട്ടി മഴക്കും കാറ്റിനും സാദ്ധ്യത. അഞ്ച് മുതല്‍ 15 വരെ നോട്ട് വേഗതയിലായിരിക്കും കാറ്റ്. കാഴ്ചാ പരിധി നാല് മുതല്‍ എട്ട് വരെ കിലോമീറ്ററായിരിക്കും. ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണം.

കടല്‍ പ്രക്ഷുബ്ധമാകും. തിരമാല രണ്ട് മുതല്‍ അഞ്ച് അടി വരെ ഉയരാന്‍ ഇടയാകും. ഞായറാഴ്ച ഖത്തറില്‍ ശക്തമായ മഴ ലഭിച്ചിരുന്നു.

Share this story