ദുബൈ ഹോട്ടലുകളില്‍ ശുദ്ധീകരിച്ച പൈപ്പ് വെള്ളം അടുത്ത വര്‍ഷം മുതല്‍

ദുബൈ ഹോട്ടലുകളില്‍ ശുദ്ധീകരിച്ച പൈപ്പ് വെള്ളം അടുത്ത വര്‍ഷം മുതല്‍

ദുബൈ: ബോട്ടില്‍ വെള്ളത്തിന് പകരമായി ദുബൈയിലെ ഹോട്ടലുകളും റസ്‌റ്റോറന്റുകളും ശുദ്ധീകരിച്ച പൈപ്പ് വെള്ളം ഉപഭോക്താക്കള്‍ക്ക് നല്‍കും. അടുത്ത വര്‍ഷം മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക.

ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക്കുകള്‍ പരമാവധി ഒഴിവാക്കുന്നതിന്റെ ഭാഗമായാണിത്. ദുബൈ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി (ദിവ) ആണ് പൈപ്പ് വെള്ളം വിതരണം ചെയ്യുന്നത്.

Share this story