ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ അടുത്ത മാസം ദോഹയില്‍

ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ അടുത്ത മാസം ദോഹയില്‍

ദോഹ: ലോകത്തെ തന്നെ ഏറ്റവും വലിയ സാഹിത്യ- സാംസ്‌കാരിക പരിപാടിയായ ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ദോഹയിലും വരുന്നു. അടുത്ത മാസം 12 മുതല്‍ 14 വരെയാണ് ഖത്തര്‍ നാഷണല്‍ ലൈബ്രറിയുടെ സഹകരണത്തോടെ ജെ എല്‍ എഫ് ദോഹയിലെത്തുന്നത്.

മിഡില്‍ ഈസ്റ്റില്‍ ആദ്യമായാണ് ജെ എല്‍ എഫ് നടത്തുന്നത്. മുമ്പ് ലണ്ടന്‍, ന്യൂയോര്‍ക്ക്, ഹൂസ്റ്റണ്‍, അഡലൈഡ്, ടൊറൊന്റോ തുടങ്ങിയയിടങ്ങളില്‍ ജെ എല്‍ എഫ് നടന്നിട്ടുണ്ട്.

Share this story