അനധികൃത താമസം, തൊഴില്‍: സൗദിയില്‍ 40 ലക്ഷത്തിലേറെ പേര്‍ അറസ്റ്റില്‍

അനധികൃത താമസം, തൊഴില്‍: സൗദിയില്‍ 40 ലക്ഷത്തിലേറെ പേര്‍ അറസ്റ്റില്‍

റിയാദ്: താമസാനുമതി, തൊഴില്‍, അതിര്‍ത്തി സുരക്ഷ നിയമങ്ങള്‍ ലംഘിച്ചതിന് സൗദി അറേബ്യയില്‍ 41.5 ലക്ഷം പേര്‍ അറസ്റ്റിലായി. 2017 നവംബര്‍ മുതലുള്ള റെയ്ഡില്‍ അനധികൃതമായി രാജ്യത്ത് താമസിക്കുന്ന 32.37 ലക്ഷം പേരെയാണ് പിടികൂടിയത്.

തൊഴില്‍ നിയമം ലംഘിച്ചതിന് 6.37 ലക്ഷം പേരും അകത്തായി. നിയമം ലംഘിച്ചവര്‍ക്ക് താമസം അടക്കമുള്ള സൗകര്യങ്ങള്‍ ചെയ്തതിന് 1674 സൗദികളും അറസ്റ്റിലായിട്ടുണ്ട്. 1.03 ലക്ഷം പേരെ നാടുകടത്തിയിട്ടുണ്ട്.

Share this story