ശക്തമായ മഴയില്‍ മണ്ണിടിഞ്ഞ് വീണ് ഒമാനില്‍ ആറ് പ്രവാസികള്‍ മരിച്ചു

ശക്തമായ മഴയില്‍ മണ്ണിടിഞ്ഞ് വീണ് ഒമാനില്‍ ആറ് പ്രവാസികള്‍ മരിച്ചു

മസ്‌കത്ത്: കനത്ത മഴയില്‍ മസ്‌കത്തില്‍ നിര്‍മാണ സ്ഥലത്ത് മണ്ണിടിഞ്ഞുവീണ് ആറ് പ്രവാസി തൊഴിലാളികള്‍ മരിച്ചു. സീബിലെ പൈപ്പിടല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമിക്കടിയില്‍ 14 മീറ്റര്‍ താഴെ ജോലി ചെയ്യുമ്പോഴാണ് ഇവരുടെ മുകളിലേക്ക് മണ്ണിടിഞ്ഞത്. ഇവര്‍ ജോലി ചെയ്യുന്ന തുരങ്കത്തിലേക്ക് മഴവെള്ളം ഇരച്ചുകയറുകയും ചെയ്തു. മരിച്ചവര്‍ ഇന്ത്യക്കാരാണെന്നാണ് പ്രാഥമിക നിഗമനം.

കനത്ത മഴക്കിടെയാണ് ഇവര്‍ ജോലി ചെയ്തത്. 12 മണിക്കൂറിന് ശേഷമാണ് അധികൃതര്‍ക്ക് മൃതദേഹങ്ങള്‍ കണ്ടെത്താനായത്. 295 മീറ്റര്‍ നീളമുള്ള 14 മീറ്റര്‍ ആഴത്തിലുള്ള കൂറ്റന്‍ കോണ്‍ക്രീറ്റ് പൈപ്പില്‍ നിന്ന് വെള്ളം ഒഴിവാക്കിയാണ് ഇവരെ കണ്ടെത്തിയത്.

Share this story