വ്യാജ എഞ്ചിനീയറിംഗ് ബിരുദം; കുവൈത്തില്‍ അഞ്ച് ഇന്ത്യക്കാര്‍ കുടുങ്ങി

വ്യാജ എഞ്ചിനീയറിംഗ് ബിരുദം; കുവൈത്തില്‍ അഞ്ച് ഇന്ത്യക്കാര്‍ കുടുങ്ങി

കുവൈത്ത് സിറ്റി: അഞ്ച് ഇന്ത്യക്കാരുടെ എഞ്ചിനീയറിംഗ് ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കുവൈത്ത് എഞ്ചിനീയേഴ്‌സ് സൊസൈറ്റി (കെ ഇ എസ്) കണ്ടെത്തി. ഒരു സിറിയക്കാരന്റെ വ്യാജ ബിരുദവും പിടികൂടിയിട്ടുണ്ട്.

ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സ്വകാര്യ കമ്പനിയുടെ എണ്ണമേഖലയുമായി ബന്ധപ്പെട്ട പദ്ധതിയുടെ ഭാഗമായി വിവിധ എഞ്ചിനീയറിംഗ് ജോലികളില്‍ ഇവര്‍ ഭാഗമായിട്ടുണ്ട്.

Share this story