കുവൈത്ത് മന്ത്രിസഭ രാജിവെച്ചു

കുവൈത്ത് മന്ത്രിസഭ രാജിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ മന്ത്രിസഭ രാജിവെച്ചു. രാവിലെ അമീറിന് മുമ്പാകെ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് രാജി സമര്‍പ്പിച്ചു. അതേസമയം രാജി ഔദ്യോഗികമായി സ്വീകരിച്ചിട്ടില്ലെങ്കിലും സര്‍ക്കാരില്‍ കാര്യമായ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പാര്‍ലമെന്റിലെ ചോദ്യം ചെയ്യലിനെ തുടര്‍ന്ന് പൊതുമരാമത്ത് മന്ത്രി ജിനാന്‍ ബൗശരി കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ആഭ്യന്തര മന്ത്രി ലെഫ്.ജന. ശൈഖ് ഖാലിദ് അല്‍ ജറക്കെതിരെയും ചോദ്യം ചെയ്യലും പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കലുമുണ്ടായിരുന്നു. പാര്‍ലമെന്റ് പിരിച്ചുവിടുമെന്ന പ്രചാരണങ്ങളുമുണ്ട്.

Share this story