ബാഴ്‌സയും റയല്‍ മാഡ്രിഡും അടക്കമുള്ള സ്പാനിഷ് കരുത്തര്‍ ജനുവരിയില്‍ സൗദിയില്‍

ബാഴ്‌സയും റയല്‍ മാഡ്രിഡും അടക്കമുള്ള സ്പാനിഷ് കരുത്തര്‍ ജനുവരിയില്‍ സൗദിയില്‍

റിയാദ്: സ്പാനിഷ് ലാ ലിഗ കരുത്തരായ ബാഴ്‌സലോണ, റയല്‍ മാഡ്രിഡ്, അത്‌ലറ്റികോ മാഡ്രിഡ്, വലന്‍ഷ്യ ടീമുകള്‍ അടുത്ത വര്‍ഷം ആദ്യം സൗദി അറേബ്യയില്‍ കളിക്കാനെത്തും. ജനുവരി എട്ട് മുതല്‍ 12 വരെ സൗദിയില്‍ നടക്കുന്ന സ്പാനിഷ് സൂപ്പര്‍ കപ്പിലാണ് സൂപ്പര്‍ താരങ്ങളടക്കം മത്സരിക്കുക.

സ്പാനിഷ് സൂപ്പര്‍ കപ്പിന്റെ സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളാണ് സൗദിയില്‍ നടക്കുക. ജനുവരി എട്ടിന് റയലും വലന്‍ഷ്യയുമാണ് ആദ്യ മത്സരം. പിറ്റേന്ന് ബാഴ്‌സയും അത്‌ലറ്റികോ മാഡ്രിഡും ഏറ്റുമുട്ടും. 12നാണ് ഫൈനല്‍.

Share this story