ഇ- വിസ വ്യവസ്ഥയില്‍ മാറ്റമില്ലെന്ന് ഒമാന്‍

ഇ- വിസ വ്യവസ്ഥയില്‍ മാറ്റമില്ലെന്ന് ഒമാന്‍

മസ്‌കത്ത്: ഒമാന്‍ സന്ദര്‍ശിക്കുന്നതിനുള്ള ഇ- വിസ നിയമത്തില്‍ മാറ്റമില്ലെന്ന് റോയല്‍ ഒമാന്‍ പോലീസ്. മാറ്റം വരുത്തിയെന്ന അന്താരാഷ്ട്ര മാധ്യമത്തിന്റെ റിപ്പോര്‍ട്ട് തെറ്റാണെന്നും പോലീസ് അറിയിച്ചു.

രാജ്യം സന്ദര്‍ശിക്കുന്നവര്‍ യാത്രക്ക് മുമ്പായി ഇ വിസ എടുക്കണമെന്നാണ് അധികൃതരുടെ നിര്‍ദേശം. അതിര്‍ത്തി പോസ്റ്റുകളില്‍ വെച്ച് വിസ ലഭിക്കുമെങ്കിലും ഇ വിസയാണ് സമയവും പണവും ലാഭിക്കാന്‍ നല്ലതെന്നും പോലീസ് അറിയിച്ചു. https://evisa.rop.gov.omand www.rop.gov.om എന്നീ സൈറ്റുകളാണ് സന്ദര്‍ശിക്കേണ്ടത്.

Share this story