സൗദിയിലെ അവിദഗ്ധ തൊഴിലാളികള്‍ക്ക് പരീക്ഷ പാസ്സായാല്‍ മാത്രം ജോലി

സൗദിയിലെ അവിദഗ്ധ തൊഴിലാളികള്‍ക്ക് പരീക്ഷ പാസ്സായാല്‍ മാത്രം ജോലി

ദമ്മാം: സൗദി അറേബ്യയിലെ അവിദഗ്ധ പ്രവാസി തൊഴിലാളികള്‍ക്ക് തൊഴില്‍ വൈദഗ്ധ്യ പരീക്ഷ നടത്താന്‍ അധികൃതര്‍. അഞ്ച് ഘട്ടങ്ങളായാണ് പരീക്ഷ. ഇതില്‍ ആദ്യത്തേത് അടുത്ത മാസം നടക്കും.

രാജ്യത്ത് 26 ലക്ഷം അവിദഗ്ധ പ്രവാസി തൊഴിലാളികളുണ്ടെന്നാണ് കണക്ക്. ഇവരില്‍ ഏറെയും ഇന്ത്യക്കാരാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി എട്ട് പരീക്ഷാ കേന്ദ്രങ്ങളാണുണ്ടാകുക. അറബി, ഹിന്ദി, ഉറുദു, ഫിലിപ്പിനോ ഭാഷകളിലാണ് പരീക്ഷ. ഓരോ വര്‍ഷം അഞ്ച് ലക്ഷം വരെ പേരെ ഇത്തരം പരീക്ഷക്ക് ഇരുത്താനാണ് പദ്ധതി. 400- 500 റിയാലാണ് ഫീസ്.

Share this story