സൗദി രാജകുമാരന്‍ തുര്‍ക്കി ബിന്‍ അബ്ദുല്ല അന്തരിച്ചു

സൗദി രാജകുമാരന്‍ തുര്‍ക്കി ബിന്‍ അബ്ദുല്ല അന്തരിച്ചു

റിയാദ്: സൗദി അറേബ്യന്‍ രാജകുമാരന്‍ തുര്‍ക്കി ബിന്‍ അബ്ദുല്ല ബിന്‍ സൗദ് ബിന്‍ നാസര്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് അന്തരിച്ചു. അസര്‍ നിസ്‌കാര ശേഷം റിയാദിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല മസ്ജിദിലെ ഖബര്‍സ്ഥാനില്‍ ഖബറടക്കി.

സല്‍മാന്‍ രാജാവ്, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അടക്കമുള്ളവര്‍ അനുശോചിച്ചു. അബ്ദുല്‍ അസീസ് അല്‍ സൗദ് ഇന്നത്തെ രീതിയില്‍ സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് പതിനെട്ടാം നൂറ്റാണ്ടില്‍ ആദ്യമായി സൗദി രാഷ്ട്രം സ്ഥാപിച്ച മുഹമ്മദ് ബിന്‍ സൗദിന്റെ സഹോദരന്‍ ഫര്‍ഹാന്‍ ബിന്‍ സൗദിന്റെ താവഴിയാണ് തുര്‍ക്കി രാജകുമാരന്റെത്.

Share this story