യു.എ.ഇ ദേശീയ ദിനാഘോഷം; കെ.എം.സി.സി കായികോത്സവം നവ: 22ന് സ്വിസ്സ് ഇന്റർനാഷണൽ സ്‌കൂൾ ഗ്രൗണ്ടിൽ

യു.എ.ഇ ദേശീയ ദിനാഘോഷം; കെ.എം.സി.സി കായികോത്സവം നവ: 22ന് സ്വിസ്സ് ഇന്റർനാഷണൽ സ്‌കൂൾ ഗ്രൗണ്ടിൽ

ദുബൈ: യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് കെ.എം.സി.സി സംഘടിപ്പിക്കുന്ന കായികോത്സവം നവംബർ 22ന് ഉച്ചക്ക് 1:30 മുതൽ ജിദ്ദാഫ് സ്വിസ്സ് ഇന്റർനാഷണൽ സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. നവംബർ 21ന് വൈകുന്നേരം 7:30 ന് ജൂനിയർ വിഭാഗം ചെസ്സ് മത്സരത്തോടെയാണ് കായികോത്സവ പരിപാടിക്ക് തുടക്കം കുറിക്കുന്നത്. അൽ-ബറാഹ കെ.എം.സി.സി ഓഡിറ്റോറിയത്തിലാണ് പ്രസ്ഥുത മത്സരം നടക്കുക. രാത്രി 9ന് ജനറൽ വിഭാഗം ചെസ്സ് മത്സരവും നടക്കും.മത്സരാർത്ഥികൾ പേര് വിവരങ്ങൾ ജില്ലാ കമ്മറ്റി മുഖേന നൽകേണ്ടതാണ്.

സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള വിവിധ ഗെയിംസ്-സ്‌പോർട്‌സ് ഇനങ്ങളും മുതിർന്നവർക്ക് വേണ്ടി മാരത്തോൺ നടത്ത മത്സരവും ഒരുക്കിയിട്ടുണ്ട്. ഈ രണ്ട് ഇനങ്ങൾക്കും ഗ്രൗണ്ടിൽ റജിസ്‌ട്രേഷൻചെയ്യാവുന്നതാണ്. പരിപാടികൾ വിജയിപ്പിക്കാൻ വേണ്ടി വിളിച്ചു ചേർത്ത ജില്ലാ മണ്ഡലം പ്രവർത്തകരുടെയും സ്‌പോർട്‌സ് കമ്മിറ്റി ഭാരവഹികളുടെയുടെയും സംയുക്ത യോഗത്തിൽ കായിക വിഭാഗം ചെയർമാൻ എൻ.കെ ഇബ്രഹിം അധ്യക്ഷത വഹിച്ചു.ജനറൽ കൺവീനർ അബ്ദുല്ല ആറങ്ങാടി, കോ-ഓർഡിനേറ്റർ സുഫൈദ് ഇരിങ്ങണ്ണൂർ,കൺവീനർമാരായ മുസ്ഥഫ പള്ളിക്കൽ, ഷാനവാസ് കീടാരൻ സർഗ്ഗധാര ജന: കൺവീനർ നജീബ് തച്ചമ്പൊയിൽ സംബന്ധിച്ചു.

Share this story