ഖത്തറില്‍ ദേശീയ അഡ്രസ്സ് നിയമം ഉടനെ

ഖത്തറില്‍ ദേശീയ അഡ്രസ്സ് നിയമം ഉടനെ

ദോഹ: ഖത്തറില്‍ ദേശീയ അഡ്രസ്സ് നിയമം ഉടനെ പ്രാബല്യത്തില്‍ വരുമെന്ന് ആഭ്യന്തര മന്ത്രാലയം. രാജ്യത്ത് താമസിക്കുന്ന പ്രവാസികളടക്കമുള്ള എല്ലാവരും മേല്‍വിലാസവും മറ്റ് അടിസ്ഥാന വിവരങ്ങളും രജിസ്റ്റര്‍ ചെയ്യണം.

മെട്രാഷ് 2 ആപ്പും ആഭ്യന്തര മന്ത്രാലയത്തിന്റെ സര്‍വീസ് സെന്ററുകളും വിവരം നല്‍കുന്നതിന് ഉപയോഗിക്കാം. ഉനൈസ സര്‍വീസ് സെന്റര്‍ കേന്ദ്രമായിട്ടായിരിക്കും നാഷണല്‍ അഡ്രസ്സ് സെക്ഷന്‍ പ്രവര്‍ത്തിക്കുക. താമസ സ്ഥലത്തിന്റെ വിലാസം, ലാന്‍ഡ് ലൈന്‍- മൊബൈല്‍ ഫോണ്‍ നമ്പറുകള്‍, ഇ മെയില്‍, സ്‌പോണ്‍സറുടെ മേല്‍വിലാസം, നാട്ടിലെ സ്ഥിര മേല്‍വിലാസം തുടങ്ങിയവയാണ് പ്രവാസികള്‍ നല്‍കേണ്ടത്.

Share this story