ഖത്തറിലെ കമ്മ്യൂണിറ്റി സ്‌കൂളുകള്‍ ഫീസ് വര്‍ധനക്കുള്ള അംഗീകാരം എംബസികളില്‍ നിന്ന് നേടണം

ഖത്തറിലെ കമ്മ്യൂണിറ്റി സ്‌കൂളുകള്‍ ഫീസ് വര്‍ധനക്കുള്ള അംഗീകാരം എംബസികളില്‍ നിന്ന് നേടണം

ദോഹ: കമ്മ്യൂണിറ്റി സ്‌കൂളുകള്‍ ഫീസ് വര്‍ധനക്ക് അപേക്ഷിക്കുന്നതിന് മുമ്പ് തങ്ങളുടെ എംബസികളുടെ അംഗീകാരം നേടണമെന്ന് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം. ഫീസ് നിരക്ക് വര്‍ധിപ്പിക്കാനുള്ള അപേക്ഷക്കൊപ്പം എംബസികളില്‍ നിന്ന് ലഭിക്കുന്ന അംഗീകാര പത്രവും സമര്‍പ്പിക്കണം.

സ്‌കൂളിന്റെ ശേഷിക്കനുസരിച്ച് 75 ശതമാനം വിദ്യാര്‍ത്ഥികളില്ലെങ്കില്‍ അത്തരം സ്‌കൂളുകള്‍ക്ക് ഫീസ് വര്‍ധിപ്പിക്കുന്നതിന് അപേക്ഷിക്കാനാകില്ല. സ്‌കൂള്‍ കെട്ടിട നിര്‍മാണം, വികസനം, പരിഷ്‌കരണം തുടങ്ങിയവക്കൊന്നും ഫീസ് വര്‍ധിപ്പിക്കാന്‍ അനുവദിക്കുകയില്ല. നിലവിലെ ഫീസിനേക്കാള്‍ അഞ്ച് ശതമാനത്തിലേറെ ആകാനും പാടില്ല വര്‍ധിപ്പിക്കുന്ന ഫീസ്.

Share this story