യു എ ഇയില്‍ വായ്പാ തിരിച്ചടവ് മുടങ്ങിയവര്‍ക്ക് ഇനി ജയിലില്‍ പോകേണ്ടി വരില്ല

യു എ ഇയില്‍ വായ്പാ തിരിച്ചടവ് മുടങ്ങിയവര്‍ക്ക് ഇനി ജയിലില്‍ പോകേണ്ടി വരില്ല

അബൂദബി: യു എ ഇയില്‍ വായ്പാ തിരിച്ചടവ് മുടങ്ങുന്നവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റ നടപടി സ്വീകരിക്കുന്നത് ഒഴിവാക്കുന്നു. പകരം മൂന്ന് വര്‍ഷത്തിനകം വായ്പ തിരിച്ചടക്കാനുള്ള സഹായം ചെയ്യും. ഇതിനുള്ള പുതിയ നിയമം യു എ ഇ മന്ത്രിസഭ അംഗീകരിച്ചു. അടുത്ത ജനുവരിയില്‍ നിയമം നിലവില്‍ വരും.

വായ്പ തിരിച്ചടവ് മുടങ്ങി പാപ്പരായവര്‍ക്ക് ജോലി ചെയ്യാനുള്ള അവസരം ഒരുക്കുകയാണ് ഇതിലൂടെ. മലയാളികളടക്കം നിരവധി പ്രവാസികളാണ് വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ കാലങ്ങളായി ജയിലുകളില്‍ കഴിയുന്നത്.

Share this story