സഖ്യസേനയുടെ കപ്പൽ ഹൂത്തികൾ തട്ടിയെടുത്തതായി സൗദി

സഖ്യസേനയുടെ കപ്പൽ ഹൂത്തികൾ തട്ടിയെടുത്തതായി സൗദി

റിയാദ്: സൗദി അറേബ്യയുടെയും യു എ ഇയുടെയും നേതൃത്വത്തിലുള്ള യമനി സഖ്യസേനയുടെ ചെറുകപ്പൽ ഹൂത്തി വിമതർ തട്ടിയെടുത്തു. ദക്ഷിണ ചെങ്കടലിലായിരുന്നു സംഭവം.

രണ്ട് ബോട്ടുകളിലെത്തിയ സായുധ ഹൂത്തി അംഗങ്ങളാണ് ഞായറാഴ്ച രാത്രി 10.58ന് കപ്പൽ തട്ടിയെടുത്തതെന്ന് സഖ്യസേനയുടെ വക്താവ് കേണൽ തുർക്കി അൽ മാലികി അറിയിച്ചു. ദക്ഷിണ കൊറിയൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ള റാബിഗ് 3 എന്ന ടഗ്ബോട്ടാണ് പിടിച്ചെടുത്തത്.

Share this story