കുവൈത്തില്‍ ബാച്ചിലര്‍ താമസക്കാര്‍ക്കെതിരെ നടപടി ശക്തം; ഖൈതാനില്‍ പത്ത് വീട്ടിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചു

കുവൈത്തില്‍ ബാച്ചിലര്‍ താമസക്കാര്‍ക്കെതിരെ നടപടി ശക്തം; ഖൈതാനില്‍ പത്ത് വീട്ടിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ കുടുംബങ്ങള്‍ താമസിക്കുന്നയിടങ്ങളില്‍ നിന്ന് ബാച്ചിലര്‍മാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഖൈതാനില്‍ പത്ത് വീടുകളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ബാച്ചിലര്‍മാര്‍ താമസിക്കുന്ന വീടുകളിലേക്കുള്ള വൈദ്യുതി ബന്ധമാണ് കുവൈത്ത് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ വിച്ഛേദിച്ചത്.

ബാച്ചിലര്‍മാര്‍ തിങ്ങിത്താമസിക്കുന്ന സ്ഥലങ്ങള്‍ കണ്ടുപിടിക്കാനും അവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനും സമഗ്ര പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്.

Share this story