കുവൈത്തില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്ന സിക്ക് ലീവ് അറ്റസ്റ്റേഷന് ഒരു ദീനാര്‍ ഫീസ്

കുവൈത്തില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്ന സിക്ക് ലീവ് അറ്റസ്റ്റേഷന് ഒരു ദീനാര്‍ ഫീസ്

കുവൈത്ത് സിറ്റി: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്വകാര്യ മെഡിക്കല്‍ കേന്ദ്രങ്ങള്‍ നല്‍കുന്ന സിക്ക് ലീവ് അറ്റസ്റ്റ് ചെയ്യാന്‍ ഒരു ദീനാര്‍ ഏര്‍പ്പെടുത്താന്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. സിക്ക് ലീവ് തട്ടിപ്പ് ഒഴിവാക്കാനാണിത്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ നല്‍കിയ സിക്ക് ലീവുമായി നിരവധി സര്‍ക്കാര്‍ ജീവനക്കാരാണ് ഓഫീസുകളിലെത്തിയത്. ഇവയില്‍ ചിലത് പരിശോധന പോലും നടത്താതെ നല്‍കിയ വ്യാജ ലീവാണ്.

Share this story