ഫൈനല്‍ എക്‌സിറ്റ് വിസ ലഭിച്ച് രാജ്യം വിട്ടില്ലെങ്കില്‍ ആയിരം റിയാല്‍ പിഴയുമായി സൗദി

ഫൈനല്‍ എക്‌സിറ്റ് വിസ ലഭിച്ച് രാജ്യം വിട്ടില്ലെങ്കില്‍ ആയിരം റിയാല്‍ പിഴയുമായി സൗദി

ജിദ്ദ: ഫൈനല്‍ എക്‌സിറ്റ് വിസ അടിച്ച് സൗദി അറേബ്യയില്‍ നിന്ന പുറത്തുകടന്നില്ലെങ്കില്‍ ആയിരം റിയാല്‍ പിഴ ഈടാക്കും. 60 ദിവസമാണ് ഈ വിസയുടെ കാലാവധി. വിസിറ്റ് വിസയില്‍ വന്ന് രാജ്യത്ത് നിന്ന് പുറത്തുകടക്കാതെ മുഖീം ഐ ഡിയിലേക്ക് മാറുന്നത് തടയാനാണിത്.

ഇങ്ങനെ മാറുന്നത് നിയമവിരുദ്ധമാണ്. വിസിറ്റ് വിസക്കാര്‍ക്ക് മുഖീം ഐ ഡിയിലേക്ക് മാറാന്‍ രാജ്യം വിടണം. മാത്രമല്ല, എക്‌സിറ്റ്/ റി എന്‍ട്രി വിസയുടെ സമയപരിധിയായ 60 ദിവസം കഴിഞ്ഞതിന് ശേഷമേ രാജ്യത്തേക്ക് പ്രവേശിക്കാനുമാകുകയുള്ളൂ.

Share this story