കുവൈത്തില്‍ പ്രവാസികളുടെ ആരോഗ്യ ഇന്‍ഷൂറന്‍സ് തുക അടുത്ത വര്‍ഷം ആദ്യം ഈടാക്കും

കുവൈത്തില്‍ പ്രവാസികളുടെ ആരോഗ്യ ഇന്‍ഷൂറന്‍സ് തുക അടുത്ത വര്‍ഷം ആദ്യം ഈടാക്കും

കുവൈത്ത് സിറ്റി: പ്രവാസികളില്‍ നിന്ന് ആരോഗ്യ ഇന്‍ഷൂറന്‍സിന്റെ പ്രീമിയം തുക അടുത്ത വര്‍ഷം ആദ്യത്തില്‍ തന്നെ ഈടാക്കാന്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയവും ഹെല്‍ത്ത് അഷ്വറന്‍സ് ഹോസ്പിറ്റല്‍സ് കമ്പനിയും (ധമാന്‍). 130 ദീനാറാണ് പുതിയ ഇന്‍ഷൂറന്‍സ് പ്രീമിയം തുക.

രാജ്യത്ത് താമസിക്കുന്ന പ്രവാസി കുടുംബത്തിലെ ഓരോ അംഗത്തിനും 130 ദീനാര്‍ വീതം നല്‍കണം. സ്വകാര്യ ആശുപത്രികളില്‍ പ്രവാസികള്‍ക്കും സര്‍ക്കാര്‍ ആശുപത്രികളില്‍ പൗരന്മാര്‍ക്കും മാത്രമായി ചികിത്സ സംവിധാനിക്കുന്നതിന്റെ ഭാഗമായാണിത്.

Share this story