കഠിനം, മികവിന്റെ പാത; ഇതാണ് ഖത്തര്‍ ദേശീയ ദിനത്തിന്റെ മുദ്രാവാക്യം

കഠിനം, മികവിന്റെ പാത; ഇതാണ് ഖത്തര്‍ ദേശീയ ദിനത്തിന്റെ മുദ്രാവാക്യം

ദോഹ: ഈ വര്‍ഷത്തെ ദേശീയ ദിനത്തിന്റെ മുദ്രാവാക്യം പുറത്തുവിട്ട് ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയം. അല്‍ മആലി കായിദ (മികവിന്റെ പാത കഠിനമാണ്) എന്നതാണ് പ്രമേയം.

ആധുനിക ഖത്തര്‍ രാഷ്ട്ര സ്ഥാപകന്‍ ശൈഖ് ജാസിം ബിന്‍ മുഹമ്മദ് ബിന്‍ താനി മകന്‍ ശൈഖ് അലി ബിന്‍ ജാസിം രക്തസാക്ഷിയായപ്പോള്‍ എഴുതിയ കവിതയില്‍ നിന്നാണ് ഈ പ്രമേയം കണ്ടെത്തിയത്. ശൈഖ് ജാസിം ഭരണത്തിലേറിയ 1878 ഡിസംബര്‍ 18 ആണ് ഖത്തര്‍ ദേശീയ ദിനം.

Share this story