60 പിന്നിട്ട വീട്ടുജോലിക്കാര്‍ക്കും തൊഴില്‍ കരാര്‍ പുതുക്കാന്‍ അനുവദിച്ച് യു എ ഇ

60 പിന്നിട്ട വീട്ടുജോലിക്കാര്‍ക്കും തൊഴില്‍ കരാര്‍ പുതുക്കാന്‍ അനുവദിച്ച് യു എ ഇ

അബുദബി: യു എ ഇയില്‍ ഇനി മുതല്‍ 60 കഴിഞ്ഞ വീട്ടുജോലിക്കാര്‍ക്ക് തൊഴില്‍ കരാര്‍ പുതുക്കാം. ഇതിന് ചില വ്യവസ്ഥകള്‍ വെച്ചിട്ടുണ്ട്.

ആരോഗ്യപ്രശ്‌നങ്ങളുണ്ടാകരുത്, എല്ലാ ഫീസുകളും തൊഴിലുടമ അടയ്ക്കണം, അപേക്ഷ എല്ലാ ഏജന്‍സികളും അംഗീകരിക്കണം എന്നിവയാണ് വ്യവസ്ഥകള്‍. അറുപതിലെത്തിയ വീട്ടുതൊഴിലാളികളെ പിരിയാന്‍ ആഗ്രഹിക്കാത്ത തൊഴിലുടമകള്‍ക്കും കുടുംബങ്ങള്‍ക്കും ഈ തീരുമാനം സന്തോഷം പകരും.

Share this story