അറേബ്യന്‍ ഗള്‍ഫ് കപ്പിന് ഇന്ന് തുടക്കം; ഗള്‍ഫ് മേഖല ആവേശത്തില്‍

അറേബ്യന്‍ ഗള്‍ഫ് കപ്പിന് ഇന്ന് തുടക്കം; ഗള്‍ഫ് മേഖല ആവേശത്തില്‍

ദോഹ: മേഖലയില്‍ സൗഹാര്‍ദത്തിന്റെയും ഒത്തൊരുമയുടെയും സന്ദേശം പകര്‍ന്ന് 24ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പിന് ഇന്ന് ദോഹയില്‍ തുടക്കമാകും. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഗള്‍ഫ് കപ്പ് ഉദ്ഘാടനം ചെയ്യും. ദോഹ സമയം 7.30 (ഇന്ത്യന്‍ സമയം 10.00)നാണ് മത്സരം ആരംഭിക്കുക.

ഖത്തറും ഇറാഖും തമ്മിലാണ് ഉദ്ഘാടന മത്സരം. ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചിരുന്ന സൗദി അറേബ്യയും യു എ ഇയും ബഹറൈനും മത്സരത്തില്‍ പങ്കെടുക്കുന്നത് ഗള്‍ഫ് മേഖലയെ ഒന്നടങ്കം ആവേശത്തിലാക്കിയിട്ടുണ്ട്. സൗദി, യു എ ഇ ടീമുകള്‍ ദോഹയില്‍ എത്തിയിട്ടുണ്ട്. ആറ് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ ഇറാഖും യമനുമാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.

Share this story