ഗള്‍ഫ് കപ്പ് ആസ്വദിക്കാനെത്തുന്നവര്‍ സെല്‍ഫി സ്റ്റിക്കും മാസ്‌കും കൊണ്ടുവരരുത്; നിരോധിച്ച വസ്തുക്കള്‍ ഇവയൊക്കെ

ഗള്‍ഫ് കപ്പ് ആസ്വദിക്കാനെത്തുന്നവര്‍ സെല്‍ഫി സ്റ്റിക്കും മാസ്‌കും കൊണ്ടുവരരുത്; നിരോധിച്ച വസ്തുക്കള്‍ ഇവയൊക്കെ

ദോഹ: അറേബ്യന്‍ ഗള്‍ഫ് കപ്പ് കാണാന്‍ സ്റ്റേഡിയങ്ങളിലെത്തുന്നവര്‍ ട്രൈപോഡ്, മോണോപോഡ്, സെല്‍ഫി സ്റ്റിക്ക് അടക്കമുള്ള ഉപകരണങ്ങള്‍ കൊണ്ടുവരരുതെന്ന് അധികൃതര്‍. ദേശീയ, മത വസ്ത്രങ്ങളല്ലാത്ത ഹെല്‍മെറ്റ്, മുഖംമൂടി, ഗ്ലൈഡര്‍, ഡ്രോണ്‍, പട്ടം, സൈക്കിള്‍, റോളര്‍ സ്‌കേറ്റ്, സ്‌കേറ്റ് ബോര്‍ഡ്, സ്‌കൂട്ടര്‍, ബോള്‍, ഫ്രിസ്ബീ തുടങ്ങിയവയും നിരോധിച്ചിട്ടുണ്ട്.

ബുള്ളറ്റ് പ്രൂഫ് വസ്ത്രം, മാര്‍ഷല്‍ ആര്‍ട്‌സ് ഉപകരണം, പേപ്പര്‍ റോള്‍, കുട, പരസ്യ- പ്രമോഷണല്‍ വസ്തുക്കള്‍, രാഷ്ട്ര പതാക ഒഴികെയുള്ള വലിയ പതാക, ബാനര്‍, ഫുട്‌ബോള്‍ ക്ലബുകളുടെയും മത്സരങ്ങളുടെയും ചിഹ്നങ്ങള്‍, 120 സെ.മീയേക്കാള്‍ വലിയ വുവുസേല അടക്കമുള്ള ശബ്ദമുണ്ടാക്കുന്ന വസ്തുക്കള്‍ തുടങ്ങിയവയും നിരോധിച്ചിട്ടുണ്ട്.

Share this story