പ്രവാസി അധ്യാപകരുടെ റിക്രൂട്ട്‌മെന്റിന് പുതിയ മാനദണ്ഡങ്ങളുമായി കുവൈത്ത്

പ്രവാസി അധ്യാപകരുടെ റിക്രൂട്ട്‌മെന്റിന് പുതിയ മാനദണ്ഡങ്ങളുമായി കുവൈത്ത്

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശ അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നതില്‍ പുതിയ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രാലയം. പുതിയ അധ്യാപകരുടെ സര്‍ട്ടിഫിക്കറ്റ് അക്രഡിറ്റ് ചെയ്താല്‍ മാത്രമാണ് ഇവര്‍ക്ക് ശമ്പളം ലഭിക്കുക. അതുവരെ മന്ത്രാലയം പ്രതിമാസ വായ്പ അനുവദിക്കും. ശമ്പളം കിട്ടുമ്പോള്‍ വായ്പ അടച്ചാല്‍ മതി.

റിക്രൂട്ട് ചെയ്യാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രതിനിധികളുമുണ്ടാകും. അതിനാല്‍, സര്‍ട്ടിഫിക്കറ്റുകള്‍ക്ക് തത്സമയം അക്രഡിറ്റേഷന്‍ നല്‍കാനാകും.

Share this story