സൗദിയില്‍ ഡെന്റല്‍ പ്രൊഫഷണിലും നിതാഖാത്

സൗദിയില്‍ ഡെന്റല്‍ പ്രൊഫഷണിലും നിതാഖാത്

റിയാദ്: സൗദി അറേബ്യയില്‍ ഡെന്റല്‍ പ്രൊഫഷണും സ്വദേശിവത്കരിക്കുന്നു. ഈ തൊഴില്‍ മേഖലയില്‍ രണ്ടു ഘട്ടങ്ങളിലായി നിതാഖാത് കൊണ്ടുവരാനാണ് തീരുമാനമെന്ന് തൊഴില്‍ മന്ത്രി അഹ്മദ് ബിന്‍ സുലൈമാന്‍ അല്‍ റജ്ഹി അറിയിച്ചു.

ആദ്യഘട്ടത്തില്‍ അടുത്ത മാര്‍ച്ച് 26ഓടെ 25 ശതമാനം ഡെന്റല്‍ സ്ഥാപനങ്ങളിലും സ്വദേശിവത്കരണം നടത്തും. രണ്ടാം ഘട്ടത്തില്‍ ഇത് 30 ശതമാനമായി വര്‍ധിപ്പിക്കും. അടുത്ത വര്‍ഷം ആഗസ്റ്റ് 20ഓടെ രണ്ടാം ഘട്ടം പൂര്‍ത്തിയാക്കും.

Share this story