ലോകത്തെ #1 രാജ്യമാകാന്‍ പദ്ധതികളുമായി യു എ ഇ രാഷ്ട്ര നേതാക്കള്‍

ലോകത്തെ #1 രാജ്യമാകാന്‍ പദ്ധതികളുമായി യു എ ഇ രാഷ്ട്ര നേതാക്കള്‍

അബുദബി: ലോകത്തെ നമ്പര്‍ വണ്‍ രാജ്യമായി യു എ ഇ തുടരാന്‍ കര്‍മപദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് രാഷ്ട്രനേതാക്കള്‍ സമ്മേളിച്ചു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മഖ്തൂം, അബുദബി കിരീടാവകാശിയും സായുധ നോ ഡെപ്യൂട്ടി സുപ്രീം കമ്മാണ്ടറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവര്‍ സമ്മേളനത്തിന്റെ അധ്യക്ഷന്മാരായി.

ഓരോ എമിറേറ്റിലേയും നേതാക്കളും സര്‍ക്കാര്‍ അധികൃതരും ഉള്‍പ്പെടെ അഞ്ഞൂറിലേറെ പ്രതിനിധികളാണ് വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാറുള്ളത്. അടുത്ത പത്ത് വര്‍ഷം നടപ്പാക്കേണ്ട വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തു.

Share this story