യു.എ.ഇയുടെ സ്‌പേസ് റോക്കറ്റ്: പെയ്‌സ് ഗ്രൂപ്പ് ഗിന്നസ് റെക്കോർഡിലേക്ക്

യു.എ.ഇയുടെ സ്‌പേസ് റോക്കറ്റ്: പെയ്‌സ് ഗ്രൂപ്പ് ഗിന്നസ് റെക്കോർഡിലേക്ക്

റിപ്പോർട്ട് : മുഹമ്മദ് ഖാദർ നവാസ്


ഷാർജ: അറബ് ലോകത്തിന്റെ ശാസ്ത്ര വികസന മുന്നേറ്റത്തിന്റെ പ്രതീകവും, ശൂന്യാകാശത്ത് കാൽ കുത്തിയ ആദ്യ ഇമാറാതിയുമായ ഹസ്സാ അൽ മൻസൂരിയുടെ നേതൃത്വത്തിൽ യു.എ.ഇ.യുടെ ശാസ്ത്ര മുന്നേറ്റ ഉദ്യമങ്ങളോടുള്ള ഐക്യദാർഡ്യം പ്രകടമാക്കി പെയ്‌സ് എഡ്യൂക്കേഷൻ ഗ്രൂപ്പ് ഗിന്നസ് റെക്കോർഡിനൊരുങ്ങുന്നു.

യു.എ.ഇ.യുടെ അഭിമാനമായ സ്‌പേസ് റോക്കറ്റ് വിക്ഷേപണം പതിനൊന്നായിരത്തിലധികം വിദ്യാർത്ഥികളെ അണിനിരത്തി ഏറ്റവും വലിയ മനുഷ്യ റോക്കറ്റിന്റെ ആകൃതിയിൽ രൂപപ്പെടുത്തിയാണ് ഗിന്നസ് ശ്രമം പുരോഗമിക്കുന്നത്.

ഗൾഫ് ഏഷ്യൻ ഇംഗ്ലീഷ് സ്‌കൂൾ, ഷാർജ, ഇന്ത്യൻ അക്കാഡമി ഷാർജ ഇന്ത്യാ, ഇൻറർനാഷനൽ സ്‌കൂൾ ഷാർജ, പെയ്‌സ് ഇന്റർനാഷനൽ ഷാർജ, ഡൽഹി പ്രൈവറ്റ് സ്‌കൂൾ അജ്മാൻ ,ക്രിയേറ്റീവ് ഇംഗ്ലിഷ് സ്‌കൂൾ അബൂദാബി, പെയ്‌സ് ബ്രിട്ടീഷ് സ്‌കൂൾ ഷാർജ എന്നീ ആറ് കലാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് റോക്കറ്റ് നിർമ്മാണത്തിൽ പങ്കാളികളാവുന്നത്.

യു. എ. ഇ യുടെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന ഗിന്നസ് ശ്രമം, ഇരുപത്തഞ്ചോളം രാഷ്ട്രങ്ങളിലെ പതിനൊന്നായിരം പ്രവാസി വിദ്യാർത്ഥികളുടെ ഇമാറാതിനോടുള്ള ഐക്യദാർഡ്യ പ്രഖ്യാപനവും സഹിഷ്ണുതാ വർഷത്തിലെ നാനാത്വത്തിൽ ഏകത്വത്തിന്റെ വിളംബരം കൂടിയാക്കി മാറ്റാൻ പെയ്‌സ് ഗ്രൂപ്പ് ആഗ്രഹിക്കുന്നു ‘പ്രഗദ്ഭ വ്യവസായിയും, പ്രമുഖ വിദ്യഭ്യാസ വിചക്ഷണനുമായ ഡോ: പി.എ ഇബ്‌റാഹിം ഹാജിയുടെ മാനേജ്‌മെൻറിന് കീഴിൽ പ്രവർത്തിക്കുന്ന പെയ്‌സ് ഗ്രൂപ്പ്, വിദ്യഭ്യാസ രംഗത്ത നൂതന സംരംഭങ്ങളാൽ പ്രസിദ്ധമാണ്.

Share this story