റഷ്യയിലെ അപകടത്തിന്റെ അന്തിമ റിപ്പോര്‍ട്ട് ഫ്‌ളൈ ദുബൈ പുറത്തുവിട്ടു

റഷ്യയിലെ അപകടത്തിന്റെ അന്തിമ റിപ്പോര്‍ട്ട് ഫ്‌ളൈ ദുബൈ പുറത്തുവിട്ടു

ദുബൈ: റഷ്യയിലെ വിമാനാപകടത്തിന്റെ അന്തിമ റിപ്പോര്‍ട്ട് പുറത്തുവിട്ട് ഫ്‌ളൈ ദുബൈ. ദുബൈ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുമ്പോള്‍ വിമാനം പറക്കാന്‍ യോജിച്ചതായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

രൂക്ഷമായ കാലാവസ്ഥ, പൈലറ്റുമാരുടെ ജോലി ക്ഷീണം, ട്രിം സ്വിച്ചില്‍ ക്യാപ്റ്റന്‍ തുടര്‍ച്ചയായി അമര്‍ത്തിയത് തുടങ്ങിയ സാധ്യതകള്‍ അപകടത്തിന്റെ കാരണമായി റിപ്പോര്‍ട്ടിലുണ്ട്. 2016 മാര്‍ച്ചിലാണ് റഷ്യയിലെ റൊസ്‌തോവ് ഓണ്‍ ഡോണ്‍ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ വിമാനം തകര്‍ന്നത്. അപകടത്തില്‍ 62 പേര്‍ മരിച്ചിരുന്നു.

Share this story