മനു എസ് പിള്ള, ശര്‍മിള ടാഗോര്‍; ഖത്തറിലെ ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ താരനിരയുണ്ടാകും

മനു എസ് പിള്ള, ശര്‍മിള ടാഗോര്‍; ഖത്തറിലെ ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ താരനിരയുണ്ടാകും

ദോഹ: ഖത്തറില്‍ അടുത്ത മാസം 12- 14 തീയതികളില്‍ നടക്കുന്ന ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലി (ജെ എല്‍ എഫ്)ല്‍ ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമായി നിരവധി രചയിതാക്കളും പ്രഭാഷകരും ബുദ്ധിജീവികളും പങ്കെടുക്കും. മലയാളിയായ മനു എസ് പിള്ള, ശര്‍മിള ടാഗോര്‍, ബക്ക് ഉസുനെര്‍, മുശര്‍റഫ് അലി ഫാറൂഖി തുടങ്ങി നിരവധി പേരാണ് വിവിധ സെഷനുകളില്‍ സദസ്സുമായി സംവദിക്കുക.

ടോണി ജോസഫ്, ഡോ.ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കവാരി, അമാല്‍ മുഹമ്മദ് അല്‍ മല്‍കി തുടങ്ങിയവരും പങ്കെടുക്കും. ഖത്തര്‍ നാഷനല്‍ ലൈബ്രറിയിലാണ് ജെ എല്‍ എഫിന്റെ വേദി. മിഡില്‍ ഈസ്റ്റില്‍ ആദ്യമായാണ് ഭൂമിയിലെ ഏറ്റവും വലിയ സാഹിത്യ പരിപാടിയായ ജെ എല്‍ എഫ് വിരുന്നെത്തുന്നത്.

Share this story