സൗദിയില്‍ മധുര പാനീയങ്ങള്‍ ഡിസംബര്‍ മുതല്‍ ‘ചവര്‍ക്കും’

സൗദിയില്‍ മധുര പാനീയങ്ങള്‍ ഡിസംബര്‍ മുതല്‍ ‘ചവര്‍ക്കും’

റിയാദ്: അടുത്ത മാസം ഒന്ന് മുതല്‍ സൗദി അറേബ്യയില്‍ മധുര പാനീയങ്ങള്‍ക്കും വില വര്‍ധിക്കും. ഇവയ്ക്ക് 50 ശതമാനം പ്രത്യേക നികുതി ഏര്‍പ്പെടുത്തുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സകാത് ആന്റ് ടാക്‌സ് അറിയിച്ചു. ശീതള പാനീയങ്ങള്‍ക്കും എനര്‍ജി ഡ്രിങ്കുകള്‍ക്കും നേരത്തെ തന്നെ ടാക്‌സ് ഏര്‍പ്പെടുത്തിയിരുന്നു.

പഞ്ചസാരയോ മധുരമോ അടങ്ങിയ ഉത്പന്നങ്ങള്‍ ചേര്‍ത്ത എല്ലാ പാനീയങ്ങള്‍ക്കും പ്രത്യേക നികുതി ഏര്‍പ്പെടുത്തും. അതേസമയം, ഫ്രഷ് ജ്യൂസിനും പഴങ്ങള്‍ കൊണ്ടുള്ള പാനീയത്തിനും ഇത് ബാധകമല്ല.

Share this story