ഇന്ത്യന്‍ എംബസിയുടെ വ്യാജ സീല്‍ നിര്‍മിച്ച് സര്‍ട്ടിഫിക്കറ്റ് സ്റ്റാമ്പിംഗ്; കുവൈത്തില്‍ ഏഴ് ഇന്ത്യക്കാര്‍ പിടിയില്‍

ഇന്ത്യന്‍ എംബസിയുടെ വ്യാജ സീല്‍ നിര്‍മിച്ച് സര്‍ട്ടിഫിക്കറ്റ് സ്റ്റാമ്പിംഗ്; കുവൈത്തില്‍ ഏഴ് ഇന്ത്യക്കാര്‍ പിടിയില്‍

കുവൈത്ത് സിറ്റി: ഇന്ത്യന്‍ എംബസിയുടെ വ്യാജ സീല്‍ ഉപയോഗിച്ച് സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചതിന് ഏഴ് ഇന്ത്യക്കാര്‍ കുവൈത്തില്‍ അറസ്റ്റില്‍. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ എംബസി കഴിഞ്ഞ വര്‍ഷം സ്റ്റാമ്പ് ചെയ്ത സര്‍ട്ടിഫിക്കറ്റുകളെല്ലാം കുവൈത്ത് അധികൃതര്‍ പരിശോധിക്കും.

കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ആന്ധ്രാ സ്വദേശികളാണ് അറസ്റ്റിലായത്.

Share this story