വോയ്‌സ് നോട്ടിലൂടെ ഭീഷണി മുഴക്കി; യുവാവിന് അഞ്ച് ലക്ഷം ദിര്‍ഹം പിഴ

വോയ്‌സ് നോട്ടിലൂടെ ഭീഷണി മുഴക്കി; യുവാവിന് അഞ്ച് ലക്ഷം ദിര്‍ഹം പിഴ

അബുദബി: സോഷ്യല്‍ മീഡിയയിലൂടെ ഭീഷണി സന്ദേശം അയച്ചതിന് അബുദബിയിലെ യുവാവിന് അഞ്ച് ലക്ഷം ദിര്‍ഹം (ഏകദേശം ഒരു കോടിയോളം രൂപ) പിഴയും തടവും. പരിഹസിക്കുന്നതും ചീത്തപറയുന്നതും ഭീഷണിപ്പെടുത്തുന്നതും ആയിരുന്നു സോഷ്യല്‍ മീഡിയയിലെ വോയ്‌സ് നോട്ടെന്ന് കോടതി രേഖകള്‍ കാണിക്കുന്നു.

അറബ് പൗരനാണ് പിടിയിലായത്. അബുദബി കോടതി അഞ്ച് ലക്ഷം ദിര്‍ഹവും നാല് വര്‍ഷം ജയില്‍ ശിക്ഷയുമായിരുന്നു വിധിച്ചത്. എന്നാല്‍, അപ്പീല്‍ കോടതി ജയില്‍ ശിക്ഷ ഒഴിവാക്കി. പിഴ അടയ്ക്കണം.

Share this story