മേല്‍വിലാസ നിയമം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഖത്തറില്‍ പ്രാബല്യത്തില്‍

മേല്‍വിലാസ നിയമം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഖത്തറില്‍ പ്രാബല്യത്തില്‍

ദോഹ: ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ദേശീയ മേല്‍വിലാസ നിയമം നിലവില്‍വരുമെന്ന് ആഭ്യന്തര മന്ത്രാലയം നിയമകാര്യ വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സലിം സഖര്‍ അല്‍ മുറൈഖി അറിയിച്ചു. രാജ്യത്തെ പ്രവാസികള്‍ അടക്കമുള്ളവര്‍ തങ്ങളുടെ മേല്‍വിലാസം, ഫോണ്‍ നമ്പറുകള്‍, ഇ മെയില്‍ അഡ്രസ്സ്, തൊഴിലിട മേല്‍വിലാസം എന്നിവ നല്‍കുന്നതാണ് പദ്ധതി.

മെട്രാഷ് 2 ആപ്പ്, ആഭ്യന്തര മന്ത്രാലയത്തിന്റെ സര്‍വീസ് സെന്ററുകള്‍ തുടങ്ങിയവ മുഖേന വിവരങ്ങള്‍ നല്‍കാം. വിവരം നല്‍കാതിരുന്നാലോ തെറ്റായ വിവരം നല്‍കിയാലോ പതിനായിരം റിയാല്‍ വരെ പിഴ അടക്കേണ്ടി വരും.

Share this story