പതിനൊന്നായിരം വിദ്യാർത്ഥികളെ അണിനിരത്തി റോക്കറ്റ് നിർമ്മിച്ച് ഗിന്നസ് റെക്കോഡ് സ്വന്തമാക്കി പെയ്‌സ് ഗ്രൂപ്പ്

പതിനൊന്നായിരം വിദ്യാർത്ഥികളെ അണിനിരത്തി റോക്കറ്റ് നിർമ്മിച്ച് ഗിന്നസ് റെക്കോഡ് സ്വന്തമാക്കി പെയ്‌സ് ഗ്രൂപ്പ്

റിപ്പോർട്ട്: മുഹമ്മദ് ഖാദർ നവാസ്‌


ഷാർജ: അറബ് ലോകത്തിന്റെ ശാസ്ത്ര വികസന മുന്നേറ്റത്തിന്റെ പ്രതീകവും, ശൂന്യാകാശത്ത് കാൽ കുത്തിയ ആദ്യ ഇമാറാതിയുമായ ഹസ്സാ അൽ മൻസൂരിയുടെ നേതൃത്വത്തിൽ യു.എ.ഇ.യുടെ ശാസ്ത്ര മുന്നേറ്റ ഉദ്യമങ്ങളോടുള്ള ഐക്യദാർഡ്യം പ്രകടമാക്കിയാണ് പെയ്‌സ് എഡ്യൂക്കേഷൻ ഗ്രൂപ്പ് ഗിന്നസ് റെക്കോർഡ് കരവലയത്തിലൊതുക്കിയത്.

പതിനൊന്നായിരം വിദ്യാർത്ഥികളെ അണിനിരത്തി റോക്കറ്റ് നിർമ്മിച്ച് ഗിന്നസ് റെക്കോഡ് സ്വന്തമാക്കി പെയ്‌സ് ഗ്രൂപ്പ്

യു.എ.ഇ.യുടെ അഭിമാനമായ സ്‌പേസ് റോക്കറ്റ് വിക്ഷേപണം പതിനൊന്നായിരത്തി നാനൂറ്റി നാൽപതതിമൂന്ന് വിദ്യാർത്ഥികളെ അണിനിരത്തി ഏറ്റവും വലിയ മനുഷ്യ റോക്കറ്റിന്റെ ആകൃതിയിൽ രൂപപ്പെടുത്തിയാണ് പെയ്‌സ് ഇന്റർനാഷനൽ സ്‌കൂൾ ഗ്രൗണ്ടിൽ വിദ്യാർത്ഥികൾ റോക്കറ്റ് നിർമ്മിച്ച് ചരിത്ര റെക്കോഡ് കരഗതമാക്കിയത്.

ഗൾഫ് ഏഷ്യൻ ഇംഗ്ലീഷ് സ്‌കൂൾ, ഇന്ത്യാ ഇൻറർനാഷനൽ സ്‌കൂൾ ഷാർജ, പെയ്‌സ് ഇന്റർനാഷനൽ ഷാർജ, ഡൽഹി പ്രൈവറ്റ് സ്‌കൂൾ അജ്മാൻ, ക്രിയേറ്റീവ് ഇംഗ്ലിഷ് സ്‌കൂൾ അബൂദാബി, പെയ്‌സ് ബ്രിട്ടീഷ് സ്‌കൂൾ ഷാർജ എന്നീ ആറ് കലാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് റോക്കറ്റ് നിർമ്മാണത്തിൽ പങ്കാളികളായത്.

യു. എ. ഇ യുടെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടത്തപ്പെട്ട ഗിന്നസ് നേട്ടം ഇരുപത്തഞ്ചോളം രാഷ്ട്രങ്ങളിലെ പതിനൊന്നായിരത്തി നാനൂറ്റി നാൽ പത്തിമൂന്ന് പ്രവാസി വിദ്യാർത്ഥികളുടെ ഇമാറാതിനോടുള്ള ഐക്യദാർഡ്യ പ്രഖ്യാപനമെന്നതിലുപരി സഹിഷ്ണുതാ വർഷത്തിലെ നാനാത്വത്തിൽ ഏകത്വത്തിന്റെ വിളംബരം കൂടിയാക്കി മാറ്റി പെയ്‌സ് എജുക്കേഷൻ ഗ്രൂപ്പ്.

പ്രഗദ്ഭ വ്യവസായിയും, പ്രമുഖ വിദ്യഭ്യാസ വിചക്ഷണനുമായ ഡോ: പി.എ ഇബ്‌റാഹിം ഹാജിയുടെ മാനേജ്‌മെൻറിന് കീഴിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ പെയ്‌സ് ഗ്രൂപ്പ്, വിദ്യഭ്യാസ രംഗത്തെ നൂതന സംരംഭങ്ങളാൽ പ്രശസ്തരാണ്. ഇന്ത്യാ, യു.എ.ഇ, കുവൈത്ത് തുടങ്ങിയ രാഷ്ട്രങ്ങളിൽ ഇന്ത്യൻ, ബ്രിട്ടീഷ് കരിക്കുലത്തിലുള്ള സ്‌കൂളുകൾക്ക് പുറമെ യു എ ഇയിലും ഇന്ത്യയിലുമായി ബിരുദ ബിരുദാനന്തര കോഴ്‌സുകളും, പ്രൊഫഷനൽ കോളേജുകളും പെയ്‌സ് ഗ്രൂപ്പിന് കീഴിലുണ്ട്.

പതിനൊന്നായിരം വിദ്യാർത്ഥികളെ അണിനിരത്തി റോക്കറ്റ് നിർമ്മിച്ച് ഗിന്നസ് റെക്കോഡ് സ്വന്തമാക്കി പെയ്‌സ് ഗ്രൂപ്പ്

അക്കാദമിക രംഗത്ത് നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഉയർന്ന ഗുണനിലവാരം ഉറപ്പ് വരുത്തുന്ന പെയ്‌സ് ഗ്രൂപ്പ് സ്ഥാപനങ്ങൾ വിദ്യാർത്ഥികളുടെ ധാർമ്മിക നിലവാരം കുറ്റമറ്റതാക്കുന്ന വിധത്തിൽ ധാർമ്മികാധ്യാപനങ്ങൾക്കും ശക്തമായ ഊന്നൽ നൽകുന്നു. വിവിധ രാഷ്ട്രങ്ങളിലായി സ്ഥിതി ചെയ്യുന്ന പെയ്‌സ് ഗ്രൂപ്പ് സ്ഥാപനങ്ങളിൽ ഇരുപത്തഞ്ച് രാഷ്ട്രങ്ങളിൽ നിന്നുള്ള ഇരുപത്തിമൂന്നായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുമ്പോൾ, രണ്ടായിരത്തി മുന്നൂറിലധികം അധ്യാപക അധ്യാപകേതര ജീവനക്കാർ ജോലി ചെയ്യുന്നു.

ആധുനിക ലോകത്ത് ലഭ്യമായിട്ടുള്ള നൂതന സാങ്കേതിക വിദ്യകൾ വിദ്യഭ്യാസ നിലവാരത്തിന്റെ അഭ്യുന്നതിക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നതിൽ പെയ്‌സ് ഗ്രൂപ്പ് കണിശത പുലർത്തുന്നു.
മുൻനിര സയൻസ് ലാബുകളും, സമഗ്ര ഗ്രന്ഥങ്ങളും ഈ – ബുക്‌സുകളുമുൾകൊള്ളുന്ന ലൈബ്രറി സംരംഭങ്ങളും, സ്മാർട്ട് അധ്യയനോപാധികളും, ഡിജിറ്റലൈസ്ഡ് ക്ലാസ് റൂമുകളും’, റോബോട്ടിക്‌സ് ലാബുകളും, കായിക മുന്നേറ്റത്തിന് സഹായകരമാവുന്ന സിന്തറ്റിക് ട്രാക്കുകളും, കലാമൽസരങ്ങൾക്കായി വിശാല ഓഡിറ്റോറിയങ്ങളും ഉൾകൊള്ളുന്ന സ്ഥാപനങ്ങൾ ഭാവി തലമുറയുടെ സർവ്വതോൻ മുഖ വികാസത്തിന് സഹായകരമായ രൂപത്തിലാണ് സജ്ജീകരിച്ചിട്ടുള്ളത്.

പതിനൊന്നായിരം വിദ്യാർത്ഥികളെ അണിനിരത്തി റോക്കറ്റ് നിർമ്മിച്ച് ഗിന്നസ് റെക്കോഡ് സ്വന്തമാക്കി പെയ്‌സ് ഗ്രൂപ്പ്

ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കി, ഉന്നത നിലവാരമുള്ള പ്രൊഫഷണലുകളെ നിയമിച്ച് അധ്യയനം നടത്തുന്ന പെയ്‌സ് ഗ്രൂപ്പ് സ്ഥാപനങ്ങൾ, ഉന്നത നിലവാരമുള്ള സേവനങ്ങൾ, ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതിലൂടെ, സമൂഹത്തിലെ ഉയർന്ന നിലവാരമുള്ളവരോടൊപ്പം, ഇടത്തരക്കാർക്കും സാധാരണക്കാർക്കും മിതമായ ഫീസിൽ ലഭ്യമാക്കുന്നു എന്നതും പെയ്‌സ് ഗ്രൂപ്പിന്റെ സവിശേഷതയാണ്.

കാലത്ത് 8 മണിക്ക് ഷാർജ പെയ്‌സ് ഇൻറർനാഷനൽ സ്‌കൂൾ ഗ്രൗണ്ടിൽ അണിനിരന്ന ആയിരക്കണക്കിന് വിദ്യാർത്ഥികളെയും നൂറ് കണക്കിന് അധ്യാപകരുടെയും മാധ്യമ പ്രവർത്തകരുടെയും സാന്നിധ്യത്തിൽ, ഗിന്നസ് മിഡിലീസ്റ്റ് ഓർഗനൈസർ, ഷെഫാലി മിശ്രയിൽ നിന്നും, പെയ്‌സ് ഗ്രൂപ്പ് ചെയർമാൻ ഡോ. പി. എ ഇബ്‌റാഹിം ഹാജി ഏറ്റുവാങ്ങി. ഡയരക്ടർമാരായ ആസിഫ് മുഹമ്മദ്, സൽമാൻ ഇബ്‌റാഹിം, അബ്ദുല്ലാ ഇബ്‌റാഹിം, സുബൈർ ഇബ്രാഹിം, ലതീഫ് ഇബ്‌റാഹിം, അമീൻ ഇബ്‌റാഹിം, ആദിൽ ഇബ്‌റാഹിം, മലയിൽ മൂസ്സക്കായ, ഗിനസ് കോഡിനേറ്റർമാരായ ഷിഫാനമുഈസ്, സഫാ അസദ് , കീത്ത് മാർഷ്, പ്രിൻസിപ്പാൽ മാരായ, ഡോ. നസ്‌റീൻ, ഡോ. മജ്ഞു, മുഹ്‌സിൻ പെയ്‌സ് ഗ്രൂപ്പ് ലെയ്‌സൻ ഓഫീസർ ഹാഷിം തുടങ്ങിയവർ സന്നിഹിതരായി.

Share this story