അബുദബിയിലെ ഈ റോഡില്‍ വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കുക

അബുദബിയിലെ ഈ റോഡില്‍ വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കുക

അബുദബി: അബുദബിയിലെ കിംഗ് അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് സ്ട്രീറ്റിലെ വലതുവശത്തെ ലൈനില്‍ ഇന്ന് മുതല്‍ സ്വകാര്യ വാഹനങ്ങള്‍ പ്രവേശിക്കരുത്. എമര്‍ജന്‍സി വാഹനങ്ങള്‍, പൊതു ഗതാഗത ബസുകള്‍, ടാക്‌സികള്‍ എന്നിവ മാത്രമേ ഈ ലൈനില്‍ പാടുള്ളൂ.

സ്ട്രീറ്റിലെ ഇരു ദിശയിലേക്കും പോകുന്ന വാഹനങ്ങള്‍ക്ക് ഇത് ബാധകമാണ്. ഈ ലൈനില്‍ പ്രവേശിച്ചാല്‍ വാഹനങ്ങള്‍ക്ക് 400 ദിര്‍ഹം പിഴ ചുമത്തും.

Share this story