കുവൈത്തി നിയമം കാറ്റില്‍ പറത്തി ശുചിത്വ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ്; ചൂഷണച്ചുഴിയില്‍ ഇന്ത്യക്കാരടക്കമുള്ള വനിതകള്‍

കുവൈത്തി നിയമം കാറ്റില്‍ പറത്തി ശുചിത്വ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ്; ചൂഷണച്ചുഴിയില്‍ ഇന്ത്യക്കാരടക്കമുള്ള വനിതകള്‍

കുവൈത്ത് സിറ്റി: തൊഴില്‍ നിയമം ലംഘിച്ച് പ്രവാസി ശുചിത്വ തൊഴിലാളികളെ കുവൈത്തില്‍ റിക്രൂട്ട് ചെയ്യുന്നതായി റിപ്പോര്‍ട്ട്. ഇവര്‍ കടുത്ത ചൂഷണത്തിനും ഇരയാകുന്നുണ്ട്.

മണിക്കൂര്‍ അടിസ്ഥാനത്തില്‍ കൂലി നല്‍കുമെന്ന് പറഞ്ഞാണ് റിക്രൂട്ട്‌മെന്റ്. 300 കുവൈത്ത് ദിനാര്‍ ഫീസ് നല്‍കിയാണ് പലരും എത്തുന്നത്. മാസം 120 ദിനാര്‍ ശമ്പളം നല്‍കുമെന്നാണ് വാഗ്ദാനമെങ്കിലും 70 ദിനാര്‍ മാത്രമാണ് നല്‍കുന്നത്. ബാക്കി താമസത്തിന് ഈടാക്കുന്നു. ഇന്ത്യക്കാരടക്കമുള്ള വനിതകള്‍ ഈ ചൂഷണത്തിന് ഇരകളാകുന്നുണ്ട്. പുലര്‍ച്ചെ 4.30 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയാണ് ജോലി. വൈകിട്ട് 4.30 മുതല്‍ വീണ്ടും ജോലി തുടങ്ങും.

Share this story