മമ്മൂട്ടിയോടുള്ള ആരാധന മൂത്ത് ഫൈസൽ ലത്തീഫ് നിർമ്മാതാവായി

മമ്മൂട്ടിയോടുള്ള ആരാധന മൂത്ത് ഫൈസൽ ലത്തീഫ് നിർമ്മാതാവായി

റിപ്പോർട്ട് : മുഹമ്മദ് ഖാദർ നവാസ്


സിനിമയുടെ രസതന്ത്രം വിഭിന്നമാണെന്ന് മനസിലാക്കാൻ നാളിതുവരെയുള്ള അതിന്റെ സംഭവ ബഹുലമായ ചരിത്രമെടുത്ത് പരിശോധിക്കുകയൊന്നും വേണ്ട, നമ്മുടെ പരിസരങ്ങളിലേക്ക് ഒന്ന് കണ്ണോടിച്ചാൽ മാത്രം മതി. കോടമ്പാക്കത്തെ സ്റ്റുഡിയോ ബഹളത്തിൽ നിന്ന് കേരളീയ പരിസരങ്ങളിലേക്ക് പറിച്ചു നടപ്പെട്ട സിനിമ ചരിത്രത്തിന്റെ വഴിയോരങ്ങളിൽ പരക്കെ അനുഭവങ്ങളും അനുഭൂതികളും നിറഞ്ഞ് നിൽക്കുകയാണ്.

മമ്മൂട്ടിയോടുള്ള ആരാധന മൂത്ത് ഫൈസൽ ലത്തീഫ് നിർമ്മാതാവായി

താരങ്ങളോടുള്ള ആരാധന മൂത്ത് ഉടലെടുക്കുന്നതാണ് ഫാൻസുകൾ. ഒരുകാലത്ത് പരസ്പരം ചെളിവാരി എറിയുന്നവ മാത്രമായിരുന്നു ഫാൻസുകളെങ്കിൽ, ഇന്നത് ഒരുപാട് മാറിയിട്ടുണ്ട്. കേരളത്തിലെ ഫാൻസ് അസോസിയേഷനുകളിൽ വേറിട്ട വഴികളിലൂടെ നടക്കുന്നവർ നിരവധിയാണ്. സാമൂഹ്യ-ജീവകാരുണ്യ മേഖലയിലും മറ്റും സജീവമായി പ്രവർത്തിക്കുവാൻ ഇത്തരം അസോസിയേഷനുകൾ സമയം കണ്ടെത്തുന്നു.

മമ്മൂട്ടിയോടുള്ള ആരാധന മൂത്ത് ഫൈസൽ ലത്തീഫ് നിർമ്മാതാവായി

മമ്മൂട്ടിയോടുള്ള കടുത്ത ആരാധന മൂത്താണ് ആലപ്പുഴ ആറാട്ടുവഴി സ്വദേശി ഫൈസൽ ലത്തീഫ് ഫാൻസ് അസോസിയേഷനിൽ എത്തുന്നത്. വിശ്രമമില്ലാത്ത പ്രവർത്തനത്തിലൂടെ ഒട്ടും വൈകാതെ തന്നെ മമ്മൂട്ടി ഫാൻസിന്റെ സംസ്ഥാന ട്രഷറർ പദവിയിലെത്തി. സഊദിയിലെ പ്രവാസ ജീവിതത്തിന് ശേഷം തനിക്കേറ്റവും പ്രിയപ്പെട്ട ഉമ്മയുടെ സഹോദരന്റെ പേരിൽ അച്ചപ്പു ട്രാൻസ്‌പോർട്ടിങ് കമ്പനി തുടങ്ങുകയും ആദ്യകാലങ്ങളിൽ ബോംമ്പെ, കൽക്കട്ട കേന്ദ്രീകരിച്ച് ബിസിനസ്സ് തുടങ്ങുകയും പിന്നീടത് കേരളത്തിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. ഇപ്പോഴത് അച്ചപ്പു മൂവി മാജിക് എന്ന പേരിൽ സിനിമ പ്രൊഡക്ഷൻ കമ്പനിയായി അറിയപ്പെടുന്നു. ദുബായിലും ന്യൂസിലാന്റിലും ഇപ്പോഴും ഫൈസൽ ബിസിനസ് ചെയ്യുന്നുണ്ട്.

മമ്മൂട്ടിയോടുള്ള ആരാധന മൂത്ത് ഫൈസൽ ലത്തീഫ് നിർമ്മാതാവായി

മമ്മുക്കയോടുള്ള ആരാധന ഫാൻസിൽ മാത്രം ഒതുക്കിയാൽ പോരായെന്ന് മനസ് ഇടക്കിടെ മന്ത്രിക്കും. തിരക്കുകൾ ഒഴിഞ്ഞ് ഏകാന്തതയിൽ ഇരിക്കുമ്പോൾ നിനക്കെന്താ മമ്മുക്കയെ വെച്ചൊരു പടം ചെയ്താലെന്ന് ചോദിച്ച് മനസ് കയറി വരും. താൻ നിർമിച്ച പടത്തിൽ മമ്മുക്ക തകർത്ത് അഭിനയിക്കുന്നത് സ്വപ്‌നം കണ്ട് ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണരും. ചുവരിലെ ഫോട്ടോയിലിരുന്ന് ഇതെല്ലാം കണ്ട് മമ്മുക്ക ചിരിക്കും. എന്നാൽ മനസിൽ വീണ് മുളപൊട്ടിയ മോഹവിത്തുകളെ പാഴാക്കുവാൻ ഫൈസലിനാവുമായിരുന്നില്ല. പണ്ട് മദ്രസയിൽ വെച്ച് പഠിച്ച, ഏതൊരു പ്രവർത്തിക്ക് മുമ്പും ശക്തമായ തീരുമാനവും ഉറപ്പും വേണമെന്ന ഉപദേശം കാതിൽ മുഴങ്ങും. മോഹങ്ങൾ മനസിൽ പന പോലെ വളരാൻ തുടങ്ങിയപ്പോൾ, ആ തീരുമാനം മനസിൽ അടിവരയിട്ട് ഉറപ്പിച്ചു. മമ്മുക്കയെ വെച്ചൊരു പടം ചെയ്തിട്ടേ അടങ്ങു. ആ ശപഥമാണ് ‘ദൈവത്തിന്റെ സ്വന്തം ക്‌ളീറ്റസ്’ എന്ന ഹിറ്റ് പടത്തിന്റെ നിർമാണത്തിലേക്ക് ഫൈസൽ ലത്തീഫിനെ എത്തിച്ചത്.

മമ്മൂട്ടിയോടുള്ള ആരാധന മൂത്ത് ഫൈസൽ ലത്തീഫ് നിർമ്മാതാവായി

ബെന്നി പി. നായരമ്പലം തിരകഥ എഴുതിയ ദൈവത്തിന്റെ സ്വന്തം ക്‌ളീറ്റസ്, ജി. മാർത്താണ്ഡനാണ് സംവിധാനം ചെയ്തത്. 2013 സെപ്തംബർ 12ന് റിലീസ് ചെയ്ത പടം മമ്മുട്ടി ഹിറ്റുകളുടെ ലിസ്റ്റിൽ സ്ഥാനം പിടിച്ചു. സ്വപ്‌നങ്ങൾ കൂടെയുണ്ടെങ്കിൽ ഏത് ഉയരവും കൈയെത്തി പിടിക്കാമെന്ന വലിയ പാഠമാണ് ഈ ചലചിത്രത്തിലൂടെ ഫൈസൽ ആലപ്പി എന്ന നിർമാതാവ് കാണിച്ചു തന്നത്. കുഞ്ചാക്കോ ബോബനും ശ്യാമിലിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച, ‘വള്ളിയും തെറ്റി പുള്ളിയും തെറ്റി’ എന്ന രണ്ടാമത്തെ സിനിമയും നിർമ്മിച്ചതോടെ ഫൈസൽ എന്ന നിർമാതാവ് ശ്രദ്ധേയനായി. ഒട്ടും വൈകാതെ, ഏറെ പുതുമകളോടെ മൂന്നാമത്തെ സിനിമ വെള്ളിത്തിരയിലെത്തുമെന്ന് ഫൈസൽ പറഞ്ഞു.

‘ആനപ്പറമ്പിലെ വേൾഡ് കപ്പ്’ എന്നാണ് സിനിമയുടെ പേര്. പേരുപോലെ തന്നെ ഏറെ പുതുമകൾ ഈ സിനിമ പകരുമെന്ന് ഫൈസൽ ചിരിച്ച് കൊണ്ട് പറഞ്ഞു. സിനിമ എന്ന് പറഞ്ഞാൽ കേവലമായൊരു കല മാത്രമല്ല ഫൈസലിന്, രക്തത്തിൽ അലിഞ്ഞ് ചേർന്ന അനുഭൂതിയാണ്. മലയാള സിനിമകളുടെ പേര് കേട്ടാൽ മതി, അതിറങ്ങിയ വർഷം, അതിലെ കഥാപാത്രങ്ങൾ, അണിയറ ശിൽപികൾ എന്നിവരെ കുറിച്ച് വള്ളി പുള്ളി തെറ്റാതെ പറഞ്ഞ് തരും. സംഗതി നഷ്ട്ടപെടാതെ സിനിമകളിലെ പാട്ടുകളും പാടുവാനുള്ള കഴിവ് ഫൈസലിനുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഒരു ചലച്ചിത്ര എൻസൈക്ലോപീഡിയ. സിനിമ ജീവിതത്തിൽ ഫൈസലിന് ഏറെ പാഠങ്ങൾ പകർന്ന് നൽകിയ വ്യക്തിയാണ് ദുബൈ സ്റ്റാൻലി. രാജാധിരാജ , മധുര നാരങ്ങ തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവായ സ്റ്റാൻലിയിൽ നിന്ന് ലഭിച്ച പാഠങ്ങൾ സിനിമ യാത്രയിൽ ഏറെ പ്രയോജനപ്പെട്ടതായി ഫൈസൽ എടുത്ത് പറഞ്ഞു.

മമ്മൂട്ടിയോടുള്ള ആരാധന മൂത്ത് ഫൈസൽ ലത്തീഫ് നിർമ്മാതാവായി

യാത്രകളെ ഏറെ ഇഷ്ടടപ്പെടുന്ന ഫൈസൽ, ഇതിനകം നിരവധി രാജ്യങ്ങൾ സന്ദർശിച്ച് കഴിഞ്ഞു. തിരക്കില്ലാത്ത ദിവസങ്ങളിൽ പുതിയ മേഖലകൾ തേടി ഇറങ്ങുന്നു. പ്രകൃതിയോടുള്ള അടങ്ങാത്ത ഇഷ്ടടമാണ് യാത്രകളുടെ കാതൽ. കൂളിങ് ഗ്‌ളാസ് വലിയ വീക്‌നസാണ് ഫൈസലിന്, അവയുടെ വലിയൊരു ശേഖരം തന്നെ വീട്ടിലുണ്ട്.

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏറെ ശ്രദ്ധിക്കാറുണ്ടെങ്കിലും മാധ്യമങ്ങളിലൂടെ അവ പരസ്യപ്പെടുത്താറില്ല. ദൈവം തനിക്കധികം തന്ന ധനത്തിന് അർഹതപ്പെട്ടവർ ചുറ്റിലുമുണ്ടെന്നും അവർക്ക് കൊടുക്കുന്നത് തന്റെ ഔദാര്യം കൊണ്ടല്ലെന്നും അവരുടെ അവകാശം കൊടുത്തു വീട്ടുക മാത്രമാണ് താൻ ചെയ്യുന്നതെന്നും ഫൈസൽ പറയുന്നു. സാധാരണക്കാരെ ചേർത്ത് പിടിക്കുവാൻ എപ്പോഴും സമയം കണ്ടെത്താറുണ്ടെന്നും കഴിവുള്ളവർക്ക് സിനിമയിൽ എപ്പോഴും അവസരം കൊടുക്കാറുണ്ടെന്നും ഫൈസൽ സൂചിപ്പിച്ചു.

മമ്മൂട്ടിയോടുള്ള ആരാധന മൂത്ത് ഫൈസൽ ലത്തീഫ് നിർമ്മാതാവായി

ആഗ്രഹങ്ങൾ മനസിൽ ഉദിച്ചാൽ പിന്നെ അത് നേടിയെടുക്കുവാനുള്ള പ്രയത്‌നം തുടങ്ങണം. ഒരിക്കലും അത് നടക്കില്ല എന്ന് പറഞ്ഞ് പിന്തിരിയരുത്. തുടക്കത്തിൽ പലതും നടക്കാതെ വരും. എന്നാൽ നിരന്തരമുള്ള പരിശ്രമങ്ങൾ ഒരിക്കൽ വിജയിക്കുക തന്നെ ചെയ്യുമെന്ന് ഫൈസൽ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ പറയുന്നു.

എളിമയുടെ, കരുണയുടെ, കാരുണ്യത്തിന്റെ, സർവ്വോപരി സംസ്‌കാര സമ്പന്നനായ അപൂർവ്വങ്ങളിൽ അപൂർവമായ പച്ചയായ മനുഷ്യസ്‌നേഹിയുടെ പുതിയ ചലച്ചിത്രത്തിനായി നമുക്ക് കാത്തിരിക്കാം. ‘ആനപ്പറമ്പിലെ വേൾഡ് കപ്പ്’.

Share this story